സൗദി ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ വനിതാ നഴ്‌സുമാർക്ക് തൊഴിലവസരം

By Team Member, Malabar News
saudi news
Representational image

റിയാദ് : സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള ആശുപത്രികളിലേക്ക് വനിതാ നഴ്‌സുമാർക്ക് അവസരം. നോർക്ക റൂട്ട്സ് മുഖേനയാണ് നഴ്‌സുമാരെ തിരഞ്ഞെടുക്കുന്നത്. ഇതിനായി ബിഎസ്‌സി, എംഎസ്‌സി, പിഎച്ച്ഡി എന്നീ യോഗ്യതകളും, 2 വർഷത്തെ പ്രവൃത്തി പരിചയവുമുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാവുന്നതാണ്.

കാർഡിയാക്  ക്രിട്ടക്കൽ കെയർ യൂണിറ്റ്, കാർഡിയാക് സർജറി, ഐസിയു, എൻഐസിയു, ഐസിസിയു(കൊറോണറി) എന്നീ വിഭാഗങ്ങളിലാണ് നിലവിൽ ഒഴിവുകൾ ഉള്ളതായി സൗദി ആരോഗ്യമന്ത്രാലയം വ്യക്‌തമാക്കിയിട്ടുള്ളത്. അപേക്ഷ സമർപ്പിക്കുന്ന ഉദ്യോഗാർഥികൾക്കായി ഫെബ്രുവരി 1 മുതൽ 10 വരെയുള്ള തീയതികളിൽ അഭിമുഖം നടക്കും. അതിൽ നിന്നായിരിക്കും ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുക.

അപേക്ഷ സമർപ്പിക്കാൻ താൽപര്യമുള്ള ആളുകൾക്ക് www.norkaroots.org(http://demo.norkaroots.net/recruitment_2015.aspx) എന്ന ലിങ്ക് ഉപയോഗിച്ച് അപേക്ഷിക്കാമെന്ന് അധികൃതർ വ്യക്‌തമാക്കി. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജനുവരി 28 ആണ്. കൂടുതൽ വിവരങ്ങൾക്കായി ടോൾ ഫ്രീ നമ്പരായ 18004253939(ഇന്ത്യയിൽ നിന്നും) 00918802012345(വിദേശത്തു നിന്നും) ബന്ധപ്പെടാവുന്നതാണ്.

Read also : മുന്‍ ചീഫ് ജസ്‌റ്റിസ് രജ്‌ഞന്‍ ഗൊഗോയിക്ക് ഇസഡ് പ്ളസ് സുരക്ഷ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE