മുന്‍ ചീഫ് ജസ്‌റ്റിസ് രജ്‌ഞന്‍ ഗൊഗോയിക്ക് ഇസഡ് പ്ളസ് സുരക്ഷ

By News Desk, Malabar News
Ajwa Travels

ന്യൂഡെല്‍ഹി: മുന്‍ ചീഫ് ജസ്‌റ്റിസ് രജ്‌ഞന്‍ ഗൊഗോയിക്ക് കേന്ദ്രസര്‍ക്കാര്‍ ‘ഇസഡ് പ്ളസ്’ സുരക്ഷ അനുവദിച്ചു. രാജ്യസഭാംഗമായ ഗൊഗോയിക്ക് ഇനി മുതല്‍ സിആര്‍പിഎഫ് ഉദ്യോഗസ്‌ഥരുടെ ഇസഡ് പ്ളസ് സുരക്ഷയാണ് ലഭിക്കുക. നേരത്തെ ഡെല്‍ഹി പോലീസിന്റെ സുരക്ഷയാണ് ഉണ്ടായിരുന്നത്.

8 മുതൽ 12 വരെ സിആര്‍പിഎഫ് കമാന്‍ഡോകളുടെ സുരക്ഷ ഇനിമുതല്‍ രജ്‌ഞന്‍ ഗൊഗോയിക്ക് യാത്രയിലുടനീളം ലഭിക്കും. അദ്ദേഹത്തിന്റെ വീടിനും സുരക്ഷ ഉണ്ടായിരിക്കും. രാജ്യത്ത് ഇസഡ് പ്ളസ് സുരക്ഷ ലഭിക്കുന്ന 63ആം മത്തെ വ്യക്‌തിയാണ്‌ ഗൊഗോയ്.

കഴിഞ്ഞ നവംബര്‍ 29നാണ് രജ്‌ഞന്‍ ഗൊഗോയ് വിരമിച്ചത്. അയോധ്യ കേസില്‍, തര്‍ക്ക ഭൂമി രാമക്ഷേത്രം നിര്‍മിക്കാന്‍ വിട്ടുകൊടുക്കാൻ വിധി പ്രഖ്യാപിച്ച ശേഷമാണ് ഗൊഗോയ് വിരമിച്ചത്. തുടര്‍ന്ന് മോദി സര്‍ക്കാര്‍ രാജ്യസഭയിലേക്ക് ഗൊഗോയിയെ നാമനിര്‍ദേശം ചെയ്യുകയായിരുന്നു.

Read Also: 11ആം വട്ട ചർച്ചയും പരാജയം; നിയമങ്ങളിൽ അപാകതയില്ലെന്ന് ഉറപ്പിച്ച് കേന്ദ്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE