വാദിസലാം നവീകരണം; പ്രവർത്തകർ ഏറ്റെടുക്കണം -ഖലീൽ ബുഖാരി തങ്ങൾ

By Central Desk, Malabar News
Vadeesalam Innovation; Activists must take over - Khaleel Bukhari Thangal
Ajwa Travels

മലപ്പുറം: ആധുനിക സൗകര്യങ്ങളോടെ നവീകരിക്കുന്ന കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ആസ്‌ഥാന കാര്യാലയം വാദിസലാമിനെ ഉദ്ദേശിച്ചതിലും മികച്ചതാക്കാൻ പ്രവർത്തകർക്ക് കഴിയുമെന്നും അതിനായി ഓരോ പ്രവർത്തകരും മുന്നിട്ടിറങ്ങണമെന്നും സയ്യിദ് ഇബ്രാഹിം ഖലീൽ ബുഖാരി തങ്ങൾ.

പുതിയ കാലത്തിനെ ഉൾകൊള്ളാനും അതനുസരിച്ച് മുന്നേറാനും സാധിക്കുന്ന രീതിയിൽ നവീകരണം ആസൂത്രണം ചെയ്‌തിരിക്കുന്ന പദ്ധതിക്ക് ആവശ്യമായ ധനസമാഹരണ യജ്‌ഞം ഉൽഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു ഖലീൽ ബുഖാരി തങ്ങൾ.

മഅ്ദിൻ ക്യാമ്പസിൽ നടന്ന ജില്ലാ സെൻട്രൽ ക്യാബിനറ്റിലാണ് ധനസമാഹരണ യജ്‌ഞം ഉൽഘാടനം നിർവഹിച്ചത്. ചടങ്ങിൽ പൊൻമള അബ്‌ദുൽ ഖാദിർ മുസ്‌ലിയാർ, സയ്യിദ് ഹബീബ് കോയ തങ്ങൾ ചെരക്കാപ്പറമ്പ്, എംഎൻ കുഞ്ഞഹമ്മദ് ഹാജി, പിഎം മുസ്‌തഫ കോഡൂർ, വടശ്ശേരി ഹസൻ മുസ്‌ലിയാർ എന്നിവരും സുന്നി പ്രസ്‌ഥാന പോഷക സംഘടനകളായ കേരള മുസ്‌ലിം ജമാഅത്ത്, എസ്‌വൈഎസ്‍, എസ്‌എസ്‌എഫ്, എസ്ജെഎം, എസ്‌എംഎ എന്നിവയുടെ ഭാരവാഹികളും സംബന്ധിച്ചു.

Most Read: സമ്പന്നരെ സ്വാധീനിക്കാൻ യുവതികളെ ദുരുപയോഗിച്ചു; വിജയ് ബാബുവിനെതിരെ തെളിവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE