വന്ദേഭാരത് എക്‌സ്‌പ്രസ്‌; ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു- നിരക്കുകൾ അറിയാം

തിരുവനന്തപുരം-കാസർഗോഡ് യാത്രക്ക് ചെയർകാറിൽ 1590 രൂപയും എക്‌സിക്യൂട്ടീവ് ക്‌ളാസിൽ 2880 രൂപയുമാണ് നിരക്ക്. എക്‌സിക്യൂട്ടിവ് കോച്ചിൽ 86 സീറ്റുകളും ചെയർകാറിൽ 914 സീറ്റുകളുമാണ് ഉള്ളത്.

By Trainee Reporter, Malabar News
vandebharat
Rep. Image
Ajwa Travels

തിരുവനന്തപുരം: വന്ദേഭാരത് എക്‌സ്‌പ്രസിന്റെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. രാവിലെ എട്ട് മണിക്കാണ് ബുക്കിങ് തുടങ്ങിയത്. ഐആർടിസി വെബ്സൈറ്റ്, മൊബൈൽ ആപ് എന്നിവ വഴിയും സ്‌റ്റേഷനുകളിലെ റിസർവേഷൻ കൗണ്ടറുകൾ വഴിയും ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ഏപ്രിൽ 28 മുതലുള്ള സർവീസിന്റെ ബുക്കിങ്ങാണ് ആരംഭിച്ചത്.

തിരുവനന്തപുരം-കാസർഗോഡ് വന്ദേഭാരത് എക്‌സ്‌പ്രസ് രാവിലെ 5.20ന് തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെട്ടു ഉച്ചക്ക് 1.25ന് കാസർഗോഡ് എത്തും. മടക്കയാത്ര ഉച്ചക്ക് 2.30ന് പുറപ്പെട്ട് രാത്രി 10.35ന് തിരുവനന്തപുരത്ത് എത്തും. 8 മണിക്കൂർ 05 മിനിട്ടാണ് റണ്ണിങ് ടൈം. വ്യാഴാഴ്‌ചകളിൽ സർവീസ് ഉണ്ടായിരിക്കില്ല.

തിരുവനന്തപുരം-കാസർഗോഡ് യാത്രക്ക് ചെയർകാറിൽ 1590 രൂപയും എക്‌സിക്യൂട്ടീവ് ക്‌ളാസിൽ 2880 രൂപയുമാണ് നിരക്ക്. എക്‌സിക്യൂട്ടിവ് കോച്ചിൽ 86 സീറ്റുകളും ചെയർകാറിൽ 914 സീറ്റുകളുമാണ് ഉള്ളത്. മറ്റു ജില്ലകളിലേക്കുള്ള നിരക്കുകൾ: (ചെയർകാർ, എക്‌സിക്യൂട്ടീവ് ക്ളാസ് എന്നിങ്ങനെ)

കൊല്ലം: 435/ 820

കോട്ടയം: 555/ 1075

എറണാകുളം ടൗൺ: 765/ 1420

തൃശൂർ: 880, 1650

ഷൊർണൂർ: 950/ 1775

കോഴിക്കോട്: 1090/ 2060

കണ്ണൂർ: 1260/ 2415

കാസർഗോഡ്: 1590/ 2880

അതേസമയം, വന്ദേഭാരത് എക്‌സ്‌പ്രസിന്റെ ഉൽഘാടനവും ട്രാക്ക് നവീകരണവും കണക്കിലെടുത്ത് ഇന്നും നാളെയും ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തി. ഇന്നത്തെ തിരുവനന്തപുരം-കണ്ണൂർ ജനശതാബ്‌ദിയും നാളത്തെ കണ്ണൂർ-തിരുവനന്തപുരം ജനശതാബ്‌ദിയും റദ്ദാക്കി. ഇന്നത്തെ എറണാകുളം- ഗുരുവായൂർ സ്‌പെഷ്യലും, ഷൊർണൂർ- കണ്ണൂർ മെമുവും റദ്ദാക്കിയിട്ടുണ്ട്. ഇന്നത്തെ കണ്ണൂർ- എറണാകുളം എക്‌സ്‌പ്രസ്, ചെന്നൈ- തിരുവനന്തപുരം മെയിൽ എന്നിവ തൃശൂരിൽ യാത്ര അവസാനിപ്പിക്കും.

ചെന്നൈ മെയിലിന്റെ മടക്കയാത്ര തൃശൂരിൽ നിന്നായിരിക്കും. ഇന്നും നാളെയും ചില ട്രെയിനുകൾ കൊച്ചുവേളിയിൽ യാത്ര അവസാനിപ്പിക്കും. മലബാർ എക്‌സ്‌പ്രസ്, അമൃത എക്‌സ്‌പ്രസ്, ശബരി എക്‌സ്‌പ്രസ്, എന്നിവയാണ് കൊച്ചുവേളിയിൽ സർവീസ് അവസാനിപ്പിക്കുക. കൊല്ലം-തിരുവനന്തപുരം ട്രെയിൻ കഴക്കൂട്ടം വരെ മാത്രമാകും സർവീസ് നടത്തുക. നാഗർകോവിൽ-കൊച്ചുവേളി നേമം വരെ മാത്രമേ സർവീസ് നടത്തൂ.

വന്ദേഭാരത് എക്‌സ്‌പ്രസ് സർവീസ് തുടുങ്ങുന്നത് കണക്കിലെടുത്ത് വേണാട്, പാലരുവി എക്‌സ്‌പ്രസ് എന്നിവയുടെ സമയത്തിൽ മാറ്റം വരുത്തി. ഏപ്രിൽ 28 മുതൽ രാവിലെ 5.25ന് ആണ് തിരുവനന്തപുറത്ത് നിന്ന് വേണാട് എക്‌സ്‌പ്രസ് പുറപ്പെടുക. കായംകുളം വരെയാണ് സമയമാറ്റം. കൊല്ലം മുതൽ എറണാകുളം ടൗൺ വരെയാണ് പാലരുവി എക്‌സ്‌പ്രസിന്റെ സമയമാറ്റം. പാലരുവി എക്‌സ്‌പ്രസ് 4.35ന് പകരം അഞ്ചു മണിക്കായിരിക്കും കൊല്ലത്ത് എത്തുക. എറണാകുളത്ത് 8.52ന് പകരം 8.50ന് എത്തും. തിരിച്ചുള്ള സമയക്രമത്തിൽ മാറ്റമില്ല.

Most Read: ഈ വർഷം പകുതിയോടെ ജനസംഖ്യയിൽ ഇന്ത്യ ചൈനയെ മറികടക്കും; റിപ്പോർട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE