‘വന്ദേമാതരം’ മ്യൂസിക് ആൽബം ; നിറഞ്ഞുനിന്ന് മോഹൻലാൽ

By Desk Reporter, Malabar News
Mohan lal_2020 Aug 15
Ajwa Travels

സ്വാതന്ത്ര്യസമര ചരിത്രത്തിലെ ധീര ദേശാഭിമാനികൾക്കുള്ള ആദരമായി പ്രശസ്ത വയലിനിസ്റ്റ് എൽ. സുബ്രഹ്മണ്യം ഒരുക്കിയ വന്ദേ മാതരത്തിൽ നിറഞ്ഞുനിന്ന് മലയാളത്തിന്റെ പ്രിയനടൻ മോഹൻലാൽ. നീട്ടിവളർത്തിയ താടിയുമായി പുതിയ ലുക്കിലാണ് ലാൽ പ്രത്യക്ഷപെട്ടത്. കവിത കൃഷ്ണമൂർത്തി വരികൾ എഴുതിയ മ്യൂസിക്കൽ ആൽബം ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധനേടിക്കഴിഞ്ഞു. അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള ഈ വീഡിയോ ദേശഭക്തിയുടെ പുതിയ അനുഭവം സമ്മാനിക്കുന്നതാണെന്ന് അണിയറപ്രവർത്തകർ അവകാശപ്പെടുന്നു.

മോഹൻലാലിനു പുറമേ ഹേമ മാലിനി, എസ്. പി. ബാലസുബ്രഹ്മണ്യം, ഇഷ ഡിയോൾ, ജൂഹി ചൗള, കവിത കൃഷ്ണമൂർത്തി, ഹരിഹരൻ, കുമാർ സാനു, സോനു നിഗം, ശ്രേയ ഘോഷാൽ തുടങ്ങിയ വലിയ നിര തന്നെ ഈ വിഡിയോയിൽ പ്രത്യക്ഷപെടുന്നുണ്ട്. ലോക്ഡൗൺ കാലത്ത് സ്വന്തം വീടുകളിൽ നിന്നും ചിത്രീകരിച്ച ദൃശ്യങ്ങളാണ് ഗാനരംഗത്തിൽ ഉൾകൊള്ളിച്ചിരിക്കുന്നത്. പ്രശസ്തരായ സാങ്കേതിക പ്രവർത്തകരാണ് ഗാനത്തിന്റെ പിന്നണിയിൽ പ്രവർത്തിച്ചിരിക്കുന്നത്.

യൂറോപ്യൻ റെക്കോർഡിങ് ഓർക്കസ്ട്രയുടെ സഹായത്തോടെ പൂർത്തിയാക്കിയ ഗാനത്തിന്റെ ചുമതലകൾ വഹിച്ചത് ഡെരെക് ഗ്ലീസണും, റോനു മജുംദാർ (ഫ്ലൂട്ട് ), സഞ്ജീവ് നായക്, അംബി സുബ്രഹ്മണ്യം (വയലിൻ ), തൻമയ് ബോസ് (തബല ) എന്നിവരുമാണ്. കവിത കൃഷ്ണമൂർത്തി ഇൻസ്റ്റാഗ്രാമിലൂടെയാണ് ഗാനം പുറത്ത് വിട്ടത്. പിന്നാലെ മോഹൻലാലും ഇത് പങ്കുവെച്ചു.

COMMENTS

  1. ദേശസ്നേഹം തുളുമ്പുന്ന വളരെ മനോഹമായ ചിത്രീകരണം.. വന്ദേ മാതരം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE