ഹരിവരാസനം പുരസ്‌കാരം വീരമണി രാജുവിന്

By Syndicated , Malabar News
veeramani_Malabar news
Ajwa Travels

പത്തനംതിട്ട: 2021ലെ ഹരിവരാസനം പുരസ്‌കാരത്തിന് ഗായകന്‍ എംആര്‍ വീരമണി രാജു അർഹനായി. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി ആയിരകണക്കിന് ഭക്‌തിഗാനങ്ങള്‍ ആലപിച്ച വീരമണി രാജു തമിഴ്നാട് സര്‍ക്കാരിന്റെ കലൈമാമണി അവാര്‍ഡ് അടക്കം നിരവധി പുരസ്‌കാരങ്ങള്‍ക്ക് നേരത്തെ അര്‍ഹനായിട്ടുണ്ട്. അടുത്തമാസം മകരവിളക്ക് ദിവസം ശബരിമല സന്നിധാനത്ത് നടക്കുന്ന ചടങ്ങില്‍ വച്ച് എംആര്‍ വീരമണി രാജുവിന് ഹരിവരാസനം പുരസ്‌കാരം സമ്മാനിക്കുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. ഒരു ലക്ഷം രൂപയാണ് പുരസ്‌കാര തുക. കഴിഞ്ഞ വർഷം ഇളയരാജയാണ് അവാർഡിന് അർഹനായത്.

Read also: ചര്‍ച്ച നടക്കേണ്ടത് സഭയില്‍, ഗവര്‍ണറുടെ നടപടി ജനാധിപത്യ വിരുദ്ധം; സ്‌പീക്കര്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE