ഹരിവരാസനം പുരസ്‌കാരം ആലപ്പി രംഗനാഥിന്

By News Bureau, Malabar News
alleppey ranganath
Ajwa Travels

തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ ഈ വർഷത്തെ ഹരിവരാസനം പുരസ്‌കാരത്തിന് പ്രശസ്‌ത ഗാനരചയിതാവും സംഗീത സംവിധായകനുമായ ആലപ്പി രംഗനാഥ് അര്‍ഹനായി.

ജനുവരി 14 വെള്ളിയാഴ്‌ച രാവിലെ 8 മണിക്ക് ശബരിമല സന്നിധാനം ഓഡിറ്റോറിയത്തില്‍ വെച്ച് ദേവസ്വം വകുപ്പ് മന്ത്രി ക രാധാകൃഷ്‌ണന്‍‌ പുരസ്‌കാര സമര്‍പ്പണം നിര്‍വഹിക്കും.

മലയാള ചലച്ചിത്ര സംഗീതരംഗം ബാബുരാജും ദേവരാജനും ദക്ഷിണാ മൂർത്തിയുമൊക്കെ അടക്കിവാണിരുന്ന വേളയിലാണ് ആലപ്പി രംഗനാഥ് എന്ന പുതുമുഖ സംഗീത സംവിധായകന്റെ തുടക്കം. 1973ൽ പിഎ തോമസിന്റെ ‘ജീസസ്’ എന്ന ചിത്രത്തിനുവേണ്ടി ‘ഹോസാന…’ എന്ന ഗാനത്തിനാണ് ആദ്യമായി സംഗീതം നൽകിയത്.

ആലപ്പുഴ വേഴപ്ര കുഞ്ഞുകുഞ്ഞു ഭാഗവതരുടെയും ഗാനഭൂഷണം എംജി ദേവമ്മാളുടെയും ആറുമക്കളിൽ മൂത്തയാളാണ് രംഗനാഥ്. നൃത്ത-സംഗീതങ്ങളിലുള്ള അഭ്യാസനത്തിനുശേഷം നാടകങ്ങളിലും നൃത്തനാടകങ്ങളിലും ആണ് ശ്രദ്ധ കേന്ദ്രീകരിച്ചത്.

‘ആരാന്റെ മുല്ല കൊച്ചുമുല്ല, പപ്പൻ പ്രിയപ്പെട്ട പപ്പൻ’ തുടങ്ങി ആറ് ചിത്രങ്ങൾക്ക് സംഗീതം നൽകി. കുറെയധികം കാസറ്റുകൾക്ക് സംഗീതം നിർവഹിച്ച ഇദ്ദേഹം ‘അമ്പാടി തന്നിലൊരുണ്ണി’ എന്ന ചലച്ചിത്രം സംവിധാനം ചെയ്യുകയും ചെയ്‌തു.

Most Read: ആറ്റുകാൽ പൊങ്കാല; അന്തിമ തീരുമാനം ഒരാഴ്‌ചയ്‌ക്ക് ശേഷമെന്ന് മന്ത്രി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE