തിരുവനന്തപുരം: ഒരാഴ്‌ച കഴിഞ്ഞ ശേഷം ആറ്റുകാൽ പൊങ്കാലയുടെ കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. നിലവിലെ സാഹചര്യം വിലയിരുത്തി. പൊങ്കാലയുടെ ഭാഗമായി ലക്ഷക്കണക്കിന് ആളുകൾ നഗരത്തിൽ എത്തുമ്പോഴുണ്ടാകുന്ന പ്രതിസന്ധികൾ ഉൾപ്പെടെ ചർച്ച ചെയ്‌തിട്ടുണ്ട്. ക്ഷേത്ര കമ്മിറ്റിയുമായും ചർച്ച നടത്തി.
ഒരാഴ്‌ച കൂടി കഴിഞ്ഞായിരിക്കും വിഷയത്തിൽ അന്തിമ തീരുമാനം എടുക്കുക. ആചാരങ്ങൾ ഒന്നിനും മുടക്കം വരാതെ ഉൽസവം നടക്കും. ആൾക്കൂട്ടം ഒഴിവാക്കണമെന്ന് ക്ഷേത്ര കമ്മിറ്റിയോട് അഭ്യർഥിച്ചിട്ടുണ്ട്; മന്ത്രി പറഞ്ഞു. ലക്ഷക്കണക്കിന് സ്‌ത്രീകൾ പങ്കെടുക്കുന്ന ആറ്റുകാൽ പൊങ്കാല ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഉൽസവ പരിപാടികളിൽ ഒന്ന് കൂടിയാണ്.
Read Also: കുതിരാനിലെ രണ്ടാം തുരങ്കം തുറക്കാൻ ഫയർ ഫോഴ്‌സിന്റെ അനുമതി