ചര്‍ച്ച നടക്കേണ്ടത് സഭയില്‍, ഗവര്‍ണറുടെ നടപടി ജനാധിപത്യ വിരുദ്ധം; സ്‌പീക്കര്‍

By Syndicated , Malabar News
kerala-speaker_Malabar news
Ajwa Travels

തിരുവന്തപുരം: കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന കര്‍ഷക വിരുദ്ധ കാര്‍ഷിക നിയമത്തിന് എതിരെ ചേരാനിരുന്ന  നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ച ഗവര്‍ണറുടെ നടപടി ജനാധിപത്യത്തിന്റെ ഉള്ളടക്കത്തിന് ചേര്‍ന്നതല്ലെന്ന് സ്‌പീക്കര്‍ പി ശ്രീരാമകൃഷ്‌ണന്‍. ഓരോ വിഷയത്തെക്കുറിച്ചും ചര്‍ച്ച നടക്കേണ്ടത് സഭയിലാണെന്നും സ്‌പീക്കര്‍ വ്യക്‌തമാക്കി. അതേസമയം, പ്രത്യേക നിയമസഭാ സമ്മേളനം ഈ മാസം 31ന് ചേരാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. ഇക്കാര്യം ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് വീണ്ടും ശുപാര്‍ശ നല്‍കാനും യോഗം തീരുമാനിച്ചു.

പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാനുള്ള സംസ്‌ഥാന സര്‍ക്കാറിന്റെ നീക്കത്തിന് രണ്ടുതവണ ഗവര്‍ണര്‍ അനുമതി നിഷേധിച്ചിരുന്നു. കാര്‍ഷിക നിയമ ഭേദഗതി പാസാക്കാന്‍ എന്തിനാണ് അടിയന്തിര സമ്മേളനം ചേരുന്നതെന്നും ജനുവരി 8ന് ചേരുന്ന സമ്മേളനത്തില്‍ പ്രമേയം പാസാക്കിയാല്‍ മതിയെന്നുമായിരുന്നു ഗവര്‍ണറുടെ മറുപടി. ഇതിന് പിന്നാലെയാണ് ഇന്ന് ചേര്‍ന്ന മന്ത്രി സഭാ യോഗത്തില്‍ പ്രത്യേക നിയമസഭാ സമ്മേളനം ഈ മാസം 31ന് ചേരാന്‍ തീരുമാനമായത്.

Read also: കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; ശിവശങ്കറിനെതിരെ കുറ്റപത്രം സമര്‍പ്പിച്ച് ഇഡി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE