രാജ്യത്തെ പച്ചക്കറി വില കുതിച്ചുയരുന്നു; ഉള്ളിയും തക്കാളിയും മുന്‍പന്തിയില്‍

By News Desk, Malabar News
MalabarNews_related-vegetables
Representation Image
Ajwa Travels

ന്യൂഡെല്‍ഹി: സാമ്പത്തിക പ്രതിസന്ധിയില്‍ ജനം  നട്ടം തിരിയുമ്പോള്‍ രാജ്യത്തെ പച്ചക്കറി വിലയും വന്‍ തോതില്‍ വര്‍ധിക്കുന്നു. സാധാരണക്കാര്‍ എറെ ഉപയോഗിക്കുന്ന ഉള്ളി, തക്കാളി എന്നിവയുടെ വിലയില്‍ വലിയ വര്‍ധനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പയറുവര്‍ഗങ്ങളുടെയും വില വര്‍ധിക്കുന്ന പ്രവണതയാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉത്തരേന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത്.

ഡല്‍ഹി ഉള്‍പ്പെടെയുള്ള മേഖലയില്‍ കിലോക്ക് നാല്പത് രൂപ എന്ന നിലയില്‍ ഉള്ളി വില എത്തിയതിന് പിന്നാലെ കയറ്റുമതി നിരോധിച്ച് അധികൃതര്‍ നടപടികളുമായി മുന്നോട്ട് പോവുകയാണ്. ദിവസങ്ങള്‍ വ്യത്യാസത്തിലാണ് വില നിലവാരം ഇരട്ടിയിലേക്ക് കുതിച്ചത്. കൊല്‍ക്കത്ത ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ തക്കാളിയുടെ വില കിലോക്ക് 100 രുപയിലെത്തിയിട്ടുണ്ട്. രാജ്യ തലസ്ഥാനത്ത് 80 മുതല്‍ 85 രൂപ വരെയാണ് ഒരു കിലോ തക്കാളിയുടെ റീട്ടെയില്‍ വില. കഴിഞ്ഞ ആഴ്‌ച വരെ 50 മുതല്‍ 60 രൂപ വരെയായിരുന്നു വില.

15 ദിവസം മുമ്പ് കിലോക്ക് 120 രൂപക്ക്  വിറ്റുപോയിരുന്ന ഗ്രീന്‍ പീസ് നിലവില്‍ 150 രൂപക്കാണ് വിപണിയില്‍ ലഭ്യമാവുന്നത്. കോളിഫ്ളവറിന്റെ വില രണ്ടാഴ്ചക്കുള്ളില്‍ 50 രൂപയില്‍ നിന്ന് 100 രൂപയായി. ഉരുളക്കിഴങ്ങ് വില 10 മുതല്‍ 20 രൂപ വരെ ഉയര്‍ന്നു.

രാജ്യത്തെ ലോക്ക്ഡൗണ്‍ കാലത്ത് ഒരു രൂപ മുതല്‍ മൂന്ന് രൂപക്ക് വരെ കര്‍ഷകര്‍ തക്കാളി വിറ്റിരുന്ന സാഹചര്യത്തിലാണ് ഇപ്പോഴത്തെ വില വര്‍ധന. രാജ്യത്ത് പ്രതിവര്‍ഷം 19.73 ദശലക്ഷം ടണ്‍ തക്കാളി ഉത്പാദിപ്പിക്കുന്നുണ്ട്. 11.51 ദശലക്ഷം ടണ്‍ ആണ് രാജ്യത്തെ തക്കാളിയുടെ ഉപഭോഗം.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE