തേമ്പാംമൂട് ഇരട്ടകൊലപാതകം: ആരോപണം തള്ളി ചെന്നിത്തല

By Trainee Reporter, Malabar News
Ramesh_Chennithala_Malabar News
Ramesh Chennithala
Ajwa Travels

വെഞ്ഞാറമൂട്: തേമ്പാംമൂട് ഇരട്ടകൊലപാതകത്തില്‍ കോണ്‍ഗ്രസിനെതിരായ ആരോപണം തള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊലപാതകവുമായി കോണ്‍ഗ്രസിന് ബന്ധമില്ലെന്നും ഗുണ്ടകളെ പോറ്റി വളര്‍ത്തുന്ന പാര്‍ട്ടിയല്ല തങ്ങളുടേതെന്നും ചെന്നിത്തല വ്യക്തമാക്കി.

ഇന്നലെ രാത്രി 11.30യോടെയാണ് വെഞ്ഞാറമൂട്ടില്‍ വെച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ മിഥിലാജിനെയും ഹക്കിനെയും ക്രൂരമായ രീതിയില്‍ കൊലപ്പെടുത്തിയത്. മിഥിലാജ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരണമടഞ്ഞിരുന്നു. വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് ഹക്ക് മരണമടഞ്ഞത്. രാഷ്രീയ സംഘര്‍ഷാവസ്ഥ നിലനിന്നിരുന്ന പ്രദേശമാണ് തേമ്പാംമൂടെന്ന് ആക്ഷേപമുയരുന്നുണ്ട്.

Venjaramood murder case_Malabar News
Haq Muhammad and Midhilaj

കൊലപാതകത്തിന് പിന്നില്‍ കോണ്‍ഗ്രസാണെന്ന് ആരോപിച്ച് സിപിഐഎമ്മും ഡിവൈഎഫ്‌ഐയും രംഗത്തെത്തിയിരുന്നു. എന്നാല്‍ നിലവില്‍ ഇവിടെ രാഷ്ട്രീയ സംഘര്‍ഷങ്ങളൊന്നും നിലനിന്നിരുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് മാദ്ധ്യമങ്ങളോട് പറഞ്ഞു. സര്‍ക്കാരിന്റെ ഭരണപരാജയങ്ങള്‍ മറക്കാന്‍ കോണ്‍ഗ്രസിന്റെ മേല്‍ പഴിചാരുകയാണെന്നും ചെന്നിത്തല ആരോപിച്ചു. ബോധപൂര്‍വം കോണ്‍ഗ്രസിനെ അപമാനിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊലപാതകത്തില്‍ 6 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവുമായി ബന്ധപ്പെട്ട് ഇനിയും നാലുപേരെ കസ്റ്റഡിയിലെടുക്കാനുണ്ടെന്ന് പോലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE