വെങ്കട് പ്രഭു-ചിമ്പു കൂട്ടുകെട്ട് ആദ്യമായി; ‘മാനാട്’ പോസ്‌റ്ററുകൾ പുറത്ത്

By Trainee Reporter, Malabar News
വെങ്കട് പ്രഭുവും ചിമ്പുവും
Ajwa Travels

ചിലമ്പരശനെ നായകനാക്കി വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന പൊളിറ്റിക്കൽ ത്രില്ലർ ‘മാനാടി’ന്റെ ഫസ്‌റ്റ്, സെക്കൻഡ് ലുക്ക് പോസ്‌റ്ററുകൾ പുറത്തിറങ്ങി. വെങ്കട് പ്രഭുവും ചിമ്പുവും ആദ്യമായി ഒരുമിക്കുന്ന ചിത്രമാണ് ‘മാനാട്’. അബ്‌ദുൾ ഖാലിഖ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ചിമ്പു അവതരിപ്പിക്കുന്നത്. ചിമ്പുവിന്റെ രണ്ട് വ്യത്യസ്‌ത ഗെറ്റപ്പുകളിലുള്ള പോസ്‌റ്ററുകളാണ് റിലീസ് ചെയ്‌തിരിക്കുന്നത്.

#MashaAllah

#Maanaadu First Look

#maanaadufirstlookon21nov #STR #SilambarasanTR #vp09 #maanaadu #maanaadufirstlook #abdulkhaaliq #aVPpolitics

Posted by Silambarasan on Friday, November 20, 2020

എ വെങ്കട് പ്രഭു പൊളിറ്റിക്‌സ് എന്ന് ടൈറ്റിലിനു താഴെ എഴുതിയിട്ടുണ്ട്. 2018ൽ പ്രഖ്യാപിച്ച് പല കാരണങ്ങളാൽ വൈകിപോയ ചിത്രമാണ് ‘മാനാട്’. ചിത്രത്തിന്റെ നിർമാതാവ് സുരേഷ് കാമാക്ഷിക്കും ചിമ്പുവിനും ഇടയിലുണ്ടായ അഭിപ്രായ വ്യത്യാസങ്ങളാണ് സിനിമ നീണ്ടുപോകാൻ കാരണമായത്.

“When Injustice Rises … I will appear”
– Abdul Khaaliq –

#Maanaadu Second look

#STR #SilambarasanTR #vp09 #maanaadu #maanaadufirstlook #abdulkhaaliq #aVPpolitics #maanaadusecondlook

Posted by Silambarasan on Saturday, November 21, 2020

കല്യാണി പ്രിയദർശൻ ആണ് ചിത്രത്തിലെ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഭാരതിരാജ, എസ്ജെ സൂര്യ, കരുണാകരൻ, പ്രേംജി അമരൻ തുടങ്ങിയവരും ചിത്രത്തിൽ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. യുവൻ ശങ്കർ രാജയാണ് സംഗീതം.

Read also: ഒന്നര കിലോമീറ്റർ സൈക്കിൾ യാത്ര; ആദവിന് ഇന്ത്യൻ ബുക്‌സ് ഓഫ് റെക്കോർഡ്‌സിൽ ഇടം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE