വിസ്‌മയ കേസ്; വിധി പ്രഖ്യാപനം നാളെ

By Team Member, Malabar News
Verdict Will Be On Tomorrow In The Kollam Vismaya Case
Ajwa Travels

കൊല്ലം: വിസ്‌മയ കേസിൽ നാളെ വിധി പറയും. കൊല്ലം അഡീഷണൽ സെഷൻസ് കോടതി ജഡ്‌ജി കെഎൻ സുജിത്താണ് വിസ്‌മയ കേസിൽ വിധി പ്രഖ്യാപനം നടത്തുക. വിസ്‌മയയുടെ ഭർത്താവായിരുന്ന മുൻ മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്‌ഥൻ കിരൺ കുമാർ മാത്രമാണ് കേസിൽ പ്രതിപട്ടികയിൽ ഉള്ളത്.

കഴിഞ്ഞ വർഷം ജൂൺ 21ആം തീയതിയാണ് കൊല്ലം ജില്ലയിലെ പോരുവഴിയിലുള്ള കിരണിന്റെ വീട്ടിൽ വിസ്‌മയയെ ആത്‍മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തിയത്. നിലവിൽ വിസ്‌മയ മരിച്ച് ഒരു വർഷം തികയും മുൻപാണ് കേസിൽ വിധി വരുന്നത്. സ്‌ത്രീധന പീഡനം മൂലമുള്ള മരണം, സ്‌ത്രീധന പീഡനം, ആത്‌മഹത്യാ പ്രേരണ, പരുക്കേല്‍പ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകളാണ് കിരണിനെതിരെ ചുമത്തിയിരിക്കുന്നത്.

കേസിന്റെ കുറ്റപത്രം സമർപ്പിച്ചതും, വിചാരണ നടപടികൾ പൂർത്തിയാക്കിയതും വളരെ വേഗത്തിലാണ്. കഴിഞ്ഞ ജനുവരി 10ആം തീയതിയാണ് വിസ്‌മയ കേസിൽ വിചാരണ ആരംഭിച്ചത്. തുടർന്ന് 500 പേജുള്ള കുറ്റപത്രം കോടതിയിൽ സമർപ്പിക്കുകയും, 42 സാക്ഷികളെയും 120 രേഖകളും മുന്‍നിര്‍ത്തി വിചാരണ പൂർത്തിയാക്കുകയും ചെയ്‌തു. കേസിന്റെ വിചാരണയിൽ ഏറ്റവും നിർണായകമായത് വാട്‍സ്ആപ്പ് വോയിസ് സന്ദേശങ്ങൾ ആയിരുന്നു. കൂടാതെ കേസിൽ പ്രതിയായ കിരൺ കുമാർ നിലവിൽ ജാമ്യത്തിലാണ്.

Read also: എല്ലാ ജില്ലകളിലും അടുത്ത മണിക്കൂറുകളിൽ മഴ; ജാഗ്രതാ മുന്നറിയിപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE