എല്ലാ ജില്ലകളിലും അടുത്ത മണിക്കൂറുകളിൽ മഴ; ജാഗ്രതാ മുന്നറിയിപ്പ്

By Trainee Reporter, Malabar News
Heavy rain continues;
Representational Image
Ajwa Travels

തിരുവനന്തപുരം: അടുത്ത മണിക്കൂറുകളിൽ സംസ്‌ഥാനത്തെ എല്ലാ ജില്ലകളിലും മഴക്ക് സാധ്യത. ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്‌തമായ മഴ ലഭിക്കും. ശക്‌തമായ കാറ്റിനും മോശം കാലാവസ്‌ഥക്കും സാധ്യത ഉള്ളതിനാൽ മൽസ്യബന്ധന തൊഴിലാളികളും തീരദേശ വാസികളും ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

ഇന്ന് എട്ട് ജില്ലകളിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ മുതൽ തൃശൂർ വരെയും മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലുമാണ് യെല്ലോ അലർട് പ്രഖ്യാപിച്ചിരിക്കുന്നത്. ആന്ധ്രയിലെ റാസൽസീമക്ക് മുകളിലായുള്ള ചക്രവാതച്ചുഴിയുടെ സ്വാധീനം തുടരുന്നതിനാലാണ് കേരളത്തിലും മഴ ലഭിക്കാൻ കാരണം.

മധ്യകേരളത്തിലും വടക്കൻ കേരളത്തിലും കൂടുതൽ മഴ ലഭിക്കും. തെക്ക്- പടിഞ്ഞാറൻ കാറ്റിന്റെ സ്വാധീനമായി കാലവർഷത്തിന് മുന്നോടിയായുള്ള മഴയും ഈ ദിവസങ്ങളിൽ ലഭിക്കും. അടുത്ത 5 കൂടി മഴ തുടർന്നേക്കും. എന്നാൽ, ഇന്നത്തോടെ മഴയുടെ ശക്‌തി കുറയും. മഴക്കൊപ്പം ഇടിമിന്നൽ സാധ്യതയും നിലനിൽക്കുന്നുണ്ട്.

Most Read: പന്നി കെണിയിൽ നിന്ന് ഷോക്കേറ്റ് മരിച്ച സംഭവം; ശെൽവരാജിന്റെ പോസ്‌റ്റുമോർട്ടം ഇന്ന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE