വിജയ് ബാബുവിന്റെ ജാമ്യം; അതിജീവതക്കൊപ്പം നിലകൊള്ളുമെന്ന് ആവർത്തിച്ച് ഡബ്‌ള്യുസിസി

By News Desk, Malabar News
WCC against S Sreejith's Transfer
Ajwa Travels

കൊച്ചി: അതിജീവിതക്ക് തന്റെ മുന്നിലെ തടസങ്ങൾ എല്ലാം നേരിട്ടു കൊണ്ടു സത്യം തെളിയിക്കുക ആ കുറ്റകൃത്യം പോലെ തന്നെ ഭീകരമാണെന്ന് വുമൺ ഇൻ സിനിമ കലക്‌ടീവ്(ഡബ്‌ള്യുസിസി). സംഘടന എപ്പോഴും അതിജീവിതക്ക് ഒപ്പമാണെന്ന് ആവർത്തിക്കുന്നുവെന്ന് ഫേസ്‌ബുക്ക് പോസ്‌റ്റിൽ ഡബ്‌ള്യുസിസി വ്യക്‌തമാക്കി. അതിജീവതയെ മനസിലാക്കുകയും വിശ്വസിക്കുകയും ചെയ്യുന്നതായി സംഘടന പറഞ്ഞു. നടൻ വിജയ് ബാബുവിനു ജാമ്യം ലഭിച്ചതിലുള്ള പ്രതികരണമായാണ് ഫേസ്‌ബുക്ക് പോസ്‌റ്റ്‌.

പുതുമുഖ നടിയെ പീഡിപ്പിച്ച കേസിൽ ഉപാധികളോടെയാണ് വിജയ് ബാബുവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. 27 മുതൽ ജൂലൈ 3 വരെ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ചോദ്യംചെയ്യാം, അറസ്റ്റ് ചെയ്യുകയാണെങ്കിൽ 5 ലക്ഷം രൂപയുടെ ബോണ്ടിലും തുല്യ തുകയ്‌ക്ക് 2 പേരുടെ ഉറപ്പിലും ജാമ്യത്തിൽ വിട്ടയക്കണം തുടങ്ങിയ വ്യവസ്‌ഥകളോടെയാണ് ജാമ്യം അനുവദിച്ചത്.

നടിയുമായി ഉഭയസമ്മത പ്രകാരമുള്ള ബന്ധമായിരുന്നെന്നും താൻ നിർമിക്കുന്ന സിനിമയിൽ മറ്റൊരു നടിയെ നായികയാക്കുന്നെന്ന വിവരത്തെ തുടർന്നുള്ള ഗൂഢതന്ത്രമാണ് ആരോപണമെന്നും വിജയ്‌ ബാബു കോടതിയിൽ പറഞ്ഞിരുന്നു. ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീൽ നൽകുമെന്ന് അതിജീവിതയായ നടിയുടെ അഭിഭാഷകൻ അറിയിച്ചിട്ടുണ്ട്.

Most Read: 3 മാസത്തിൽ താഴെയുള്ള കുട്ടികളെ അഭിനയിപ്പിക്കരുത്; മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE