കൊച്ചി: ബലാൽസംഗ കേസിൽ പ്രതിയായ നടനും നിര്‍മാതാവുമായ വിജയ് ബാബു ദുബായിൽ നിന്നും ജോർജിയയിലേക്ക് കടന്നതായി റിപ്പോർട്ടുകൾ. റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുന്നതിനായി പോലീസ് ഉടൻ ഇന്റർപോളിനെ സമീപിക്കുമെന്നാണ് വിവരം.
മെയ് 19ന് പാസ്‌പോര്‍ട്ട് ഓഫിസര്‍ക്ക് മുൻപാകെ ഹാജരാകാമെന്ന് നേരത്തെ വിജയ് ബാബു അറിയിച്ചിരുന്നുവെങ്കിലും വിദേശത്ത് ഒളിവിൽ തുടരുകയായിരുന്നു. താന്‍ ബിസിനസ് ടൂറിലാണെന്നും മെയ് 24ന് മാത്രമേ എത്തുകയുള്ളു എന്നുമായിരുന്നു വിജയ് ബാബു അറിയിച്ചത്.
ഈ സാഹചര്യത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ ജോര്‍ജിയയിലേക്ക് കടന്നതായി വിവരം ലഭിച്ചത്. വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി തിങ്കളാഴ്‌ച മാത്രമേ ഇനി പരിഗണിക്കുകയുള്ളു. കോടതി നടപടികള്‍ നീണ്ടുപോകുന്നതിനാലാണ് വിജയ് ബാബു ജോര്‍ജിയയിലേക്ക് കടന്നതെന്നാണ് സൂചന.
അതേസമയം ഇന്ത്യയുമായി കുറ്റവാളികളെ കൈമാറാൻ ധാരണയില്ലാത്ത രാജ്യമാണ് ജോർജിയ. ഈ സാഹചര്യത്തില്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാനാണ് പോലീസിന്റെ നീക്കം.
Most Read: അഡ്വ. കെ ശിവരാമന്റെ നേതൃത്വത്തിൽ പൊന്നാനി തഹസിൽദാരെ ഉപരോധിച്ച് നാട്ടുകാർ