യുഎഇയില്‍ ഉച്ചവിശ്രമ നിയമം ലംഘിച്ചാല്‍ 10 ലക്ഷം ദിര്‍ഹം വരെ പിഴ

By Staff Reporter, Malabar News
Restrictions In Working Hours In UAE Due To The High Temperature
Ajwa Travels

ദുബായ്: യുഎഇയില്‍ തൊഴില്‍ നിയമലംഘനം നടത്തുന്ന കമ്പനി ഉടമകള്‍ക്കെതിരെ കടുത്ത നടപടിയെടുക്കാന്‍ മാനവവിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം. നിയമലംഘനം ആവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് 5000 മുതല്‍ 10 ലക്ഷം ദിര്‍ഹം വരെയാണ് പിഴ ലഭിക്കുക. പിഴയ്‌ക്ക് പുറമെ ബന്ധപ്പെട്ടവർക്ക് തടവുശിക്ഷയും ലഭിക്കും. യുഎഇയില്‍ ഈ മാസം 15 മുതല്‍ തൊഴിലാളികള്‍ക്ക് ഉച്ചവിശ്രമം ആരംഭിച്ചിട്ടുണ്ട്.

ഇതിന്റെ പശ്‌ചാത്ത ലത്തിലാണ് അധികൃതരുടെ ഓര്‍മപ്പെടുത്തല്‍. ഉച്ചയ്‌ക്ക് 12.30 മുതല്‍ മൂന്ന് മണി വരെ വിശ്രമം നല്‍കണമെന്നാണ് നിയമം. ഈ സമയം തൊഴിലാളികളെ കൊണ്ട് ജോലി ചെയ്യിച്ചാല്‍ ഒരു തൊഴിലാളിക്ക് 5000 ദിര്‍ഹം എന്ന തോതില്‍ പരമാവധി 50,000 ദിര്‍ഹം വരെയാണ് ശിക്ഷ ലഭിക്കുക. കുറ്റം ആവര്‍ത്തിക്കുകയാണെങ്കില്‍ ശിക്ഷ ഇരട്ടിയാകും.

Read Also: വെട്ടി പരിക്കേൽപ്പിച്ചയാളെ മൽപിടിത്തത്തിലൂടെ കീഴടക്കി എസ്ഐ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE