കട്ടപ്പന ഗവ.കോളേജിലും സംഘർഷം; രണ്ട് കെഎസ്‌യു പ്രവർത്തകർ ആശുപത്രിയിൽ

By News Desk, Malabar News
sfi-ksu
Representational Image
Ajwa Travels

ഇടുക്കി: കട്ടപ്പന ഗവൺമെന്റ് കോളേജിലും കെഎസ്‌യു പ്രവർത്തകരെ എസ്‌എഫ്‌ഐക്കാർ മർദിച്ചതായി പരാതി. കോളജ് തിരഞ്ഞെടുപ്പിനിടെയാണ് സംഘർഷം നടന്നത്. കെഎസ്‌യുവിന്റെ ചെയർമാൻ സ്‌ഥാനാർഥി ബാസിൽ, കൗണ്ടിങ് ഏജന്റ് ഗായത്രി എന്നിവർക്കാണ് മർദ്ദനമേറ്റത്. ഇരുവരും കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്.

ഇന്നലെ കോളജ് തെരഞ്ഞെടുപ്പിനിടെ ആയിരുന്നു ആക്രമണം. തിരഞ്ഞെടുപ്പിൽ എസ്‌എഫ്‌ഐ ആണ് വിജയിച്ചത്. ഇതുമായി ബന്ധപ്പെട്ടാണ് അക്രമം നടന്നത്. എസ്‌എഫ്‌ഐ പ്രവർത്തകർ കൂട്ടം ചേർന്ന് വലിച്ചിഴച്ച് ക്രൂരമായി മർദിച്ചെന്നും, പോലീസ് നോക്കിനിന്നെന്നും തിരുവനന്തപുരം ലോ കോളജിൽ ‌ആക്രമണത്തിനിരയായ കെഎസ്‍യു പ്രവർത്തക സഫ്‌ന പറഞ്ഞു.

കോളജിലെ അക്രമത്തിന് ശേഷം വീടുകയറിയുള്ള മർദനത്തിൽ രണ്ട് വിദ്യാർത്ഥികൾക്ക് തലയ്‌ക്കും കാലിനും പരിക്കേറ്റു. കെഎസ്‌യു പ്രവർത്തകരെ ആക്രമിച്ചതിൽ 2 കേസുകളും, എസ്‌എഫ്‌ഐ പ്രവർത്തകരെ ആക്രമിച്ചെന്ന പേരിൽ ഒരു കേസും പോലീസ് രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്‌.

Most Read: ദീപു വധക്കേസ്; പ്രതികളുടെ ജാമ്യ ഹരജി പരിഗണിക്കുന്ന കോടതി മാറ്റാൻ അനുമതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE