ദീപു വധക്കേസ്; പ്രതികളുടെ ജാമ്യ ഹരജി പരിഗണിക്കുന്ന കോടതി മാറ്റാൻ അനുമതി

By Trainee Reporter, Malabar News
Twenty Twenty Activist Deepu murder
Ajwa Travels

എറണാകുളം: കിഴക്കമ്പലം ട്വന്റി ട്വന്റി പ്രവർത്തകൻ ദീപുവിന്റെ കൊലപാതക കേസിൽ ഇടക്കാല ഉത്തരവുമായി ഹൈക്കോടതി. പ്രതികളുടെ ജാമ്യ ഹരജി പരിഗണിക്കുന്നതിന് മറ്റൊരു കോടതിയിലേക്ക് മാറ്റാൻ ഹൈക്കോടതി അനുമതി നൽകി. കോടതി മാറ്റം ആവശ്യപ്പെട്ട് ദീപുവിന്റെ അച്ഛൻ കുഞ്ഞരു നൽകിയ ഹരജിയിലാണ് നടപടി.

കേസ് പരിഗണിക്കുന്ന എറണാകുളം പ്രിൻസിപ്പൾ സെഷൻസ് കോടതി ജഡ്‌ജിക്ക് വ്യക്‌തമായ സിപിഎം ബന്ധം ഉണ്ടെന്ന് ഹരജിക്കാരൻ കോടതിയെ അറിയിച്ചിരുന്നു. തൃശൂർ ജില്ലാ സെക്രട്ടറിയുടെ മകളാണ് ജഡ്‌ജി. കോടതിയിൽ നിന്ന് തങ്ങൾക്ക് നോട്ടീസോ മറ്റ് രേഖകളോ നൽകാൻ തയ്യാറാകുന്നില്ല. കേസിലെ പ്രതികളും സിപിഎം പ്രവർത്തകരാണ്. ഈ സാഹചര്യത്തിൽ നീതി ലഭിക്കില്ലെന്നും പ്രതികളുടെ ജാമ്യ ഹരജി പരിഗണിക്കുന്ന കോടതി മാറ്റണമെന്നുമാണ് ഹരജിയിൽ അറിയിച്ചിരുന്നത്.

ജഡ്‌ജിയുടെ സിപിഎം ബന്ധം തെളിയിക്കാൻ സോഷ്യൽ മീഡിയാ അക്കൗണ്ടുകളുടെ പകർപ്പും ഹരജിക്കാരൻ ഹൈക്കോടതിക്ക് കൈമാറിയിരുന്നു. കേസിൽ സിപിഎം പ്രവർത്തകരുടെ ജാമ്യ ഹരജി പരിഗണിക്കുന്നത് ഹൈക്കോടതി സ്‌റ്റേ ചെയ്‌തിരുന്നു. ഫെബ്രുവരി 12ആം തീയതിയാണ് ട്വന്റി ട്വന്റിയുടെ വിളക്ക് അണയ്‌ക്കൽ സമരത്തിനിടെ ദീപുവിനെ സിപിഎം പ്രവർത്തകർ ആക്രമിച്ചത്. തുടർന്ന് ഗുരുതരമായി പരിക്കേറ്റ ദീപു ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്നതിനിടെയാണ് മരിച്ചത്.

Most Read: കെഎസ്‌യു നിയമസഭാ മാർച്ചിൽ സംഘർഷം; പ്രവർത്തകരും പോലീസുമായി ഏറ്റുമുട്ടി, അറസ്‌റ്റ്‌

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE