പരിയാരത്ത് മദ്യലഹരിയില്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്റെ പ്രകടനങ്ങള്‍

By News Desk, Malabar News
MalabarNews_crime branch officer's violence
Representation Image
Ajwa Travels

കണ്ണൂര്‍: പരിയാരത്ത് മദ്യലഹരിയില്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്റെ പ്രകടനങ്ങള്‍. റോഡില്‍ സൈഡ് നല്‍കുന്നില്ലെന്ന് പറഞ്ഞ് ലോറി ഡ്രൈവറോട് കയര്‍ക്കുകയും പിന്നീട് പരിയാരം പൊലീസ് സ്റ്റേഷനിലെത്തി പൊലീസുകാരെയടക്കം പരസ്യമായി ഭീഷണിപ്പെടുത്തുകയും ചെയ്തു. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്‍ പ്രദീപനാണ് മദ്യലഹരിയില്‍ എത്തി മോശമായ പ്രകടനങ്ങള്‍ നടത്തിയത്.

ഇന്നലെ വൈകിട്ടു പരിയാരം മെഡിക്കല്‍ കോളേജിന് സമീപമാണ് സംഭവം. പ്രദീപന്റെ വാഹനത്തിന് ലോറി സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് ലോറി ഡ്രൈവറോടു കയര്‍ത്തു, കയ്യേറ്റത്തിന് ശ്രമിച്ചു. പൊലീസ് സ്റ്റേഷനിലേക്ക് നിര്‍ബന്ധിച്ച് ഡ്രൈവറെ കൂട്ടിക്കൊണ്ടുപോയി. പരിയാരം പൊലീസ് സ്റ്റേഷന് മുന്നിലെത്തിയതോടെ ഇയാള്‍ ലോറി ഡ്രൈവര്‍ക്ക് നേരെ അസഭ്യം പറഞ്ഞു.

ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റ് പൊലീസുകാര്‍ ഇത് തടഞ്ഞതോടെ അവര്‍ക്ക് നേരെയും അക്രമാസക്തനായി. പ്രദീപനോടു സംയമനം പാലിക്കാന്‍ സ്റ്റേഷനിലെ പൊലീസുകാര്‍ പറഞ്ഞെങ്കിലും കാര്യം ഉണ്ടായില്ല. ഇതോടെ പ്രദീപനെ വൈദ്യ പരിശോധനക്ക് വിധേയമാക്കി. എന്നാല്‍ പരാതിയില്ലെന്ന് ലോറി ഡ്രൈവര്‍ പറഞ്ഞതോടെ പ്രദീപനെ വിട്ടയച്ചു.സംഭവത്തില്‍ പരിയാരം പൊലീസിനോട് ഡി.വൈ.എസ്.പി വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ വകുപ്പുതല നടപടി ഉണ്ടാകുമെന്നാണ് സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE