സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചത് ആർഎസ്‌എസ് പ്രവര്‍ത്തകര്‍

പ്രകാശും സുഹൃത്തുക്കളുമാണ് ആശ്രമം കത്തിച്ചതെന്നാണ് വെളിപ്പെടുത്തല്‍. പ്രതിയെന്ന് സംശയിക്കുന്ന പ്രകാശ് ആത്‍മഹത്യ ചെയ്‌തു. ക്രൈംബ്രാഞ്ച് മൊഴി രേഖപ്പെടുത്തി. പ്രകാശിന്റെ സഹോദരൻ പ്രശാന്താണ് ഇക്കാര്യം ഇക്കാര്യം വെളിപ്പെടുത്തിയത്.

By Central Desk, Malabar News
Sandeepananda giri's Ashram burnt by RSS workers
Image courtesy: BP Deepu @ NIE
Ajwa Travels

തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചത് ആർഎസ്‌എസ് പ്രവര്‍ത്തകരെന്ന് ക്രൈം ബ്രാഞ്ച്. തിരുവനന്തപുരം കുണ്ടുമണ്‍കടവ് സ്വദേശി പ്രകാശും സുഹൃത്തുക്കളുമാണ് ആശ്രമം കത്തിച്ചതെന്നാണ് വെളിപ്പെടുത്തല്‍.

പ്രകാശിന്റെ സഹോദരന്‍ പ്രശാന്താണ് ക്രൈം ബ്രാഞ്ചിന് മൊഴി നല്‍കിയത്. ഈ വര്‍ഷം ജനുവരിയില്‍ പ്രകാശ് ആത്‍മഹത്യ ചെയ്‌തിരുന്നു. ഇതിന് ശേഷമാണ് സഹോദരന്റെ വെളിപ്പെടുത്തല്‍. കേസില്‍ ഒരാഴ്‌ച മുമ്പാണ് ആത്‍മഹത്യ പ്രകാശിന്റെ സഹോദരന്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയത്.

ഇയാളുടെ രഹസ്യ മൊഴി രേഖപ്പെടുത്താന്‍ ക്രൈംബ്രാഞ്ച് തിരുവനന്തപുരം അഡീഷണല്‍ ചീഫ് മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. 2018 ഒക്ടോബര്‍ 27നായിരുന്നു തിരുവനന്തപുരം കുണ്ടമണ്‍ കടവിലുള്ള സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് തീപിടിച്ച നിലയില്‍ കണ്ടെത്തിയത്.

മരിക്കുന്നതിന് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് സഹോദരന്‍ ആശ്രമം കത്തിച്ച വിവരം തന്നോട് പറഞ്ഞതെന്ന് പ്രശാന്ത് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കൂട്ടുകാരനെ അറസ്‌റ്റ് ചെയ്‌തതോടെയാണ് പ്രകാശ് തന്നോട് കാര്യങ്ങള്‍ പറഞ്ഞതെന്നും സഹോദരൻ പ്രശാന്ത് പറയുന്നു.

വലിയ രാഷ്‌ട്രീയ വിവാദമായ സംഭവം ആദ്യംസിറ്റി പൊലീസിന്റെ പ്രത്യേകസംഘവും പിന്നീട് ക്രൈം ബ്രാഞ്ചും അന്വേഷിച്ചു. ഇരു അന്വേഷണ സംഘങ്ങൾക്കും ഒരു തുമ്പും ഉണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല.

സംഭവം കഴിഞ്ഞ് നാല് വർഷത്തിന് ശേഷമാണ് നിർണായക വെളിപ്പെടുത്തൽ പ്രതിയുടെ സഹോദരൻ നടത്തുന്നത്. ശബരിമല സ്‌ത്രീപ്രവേശന വിഷയം കത്തി നിൽക്കുമ്പോളാണ് സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിക്കപ്പെട്ടത്. ക്രൈംബ്രാഞ്ചിന്റെ തന്നെ നാലാമത്തെ സംഘമാണ് ഈ കേസ് നിലവിൽ അന്വേഷിക്കുന്നത്.

Most Read: 11,000ത്തിൽ അധികം പേരെ ഒറ്റയടിക്ക് പിരിച്ചുവിട്ട് ഫേസ്ബുക്‌

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE