വിഎച്ച്പി റാലിക്കിടെ അക്രമം; 40 പേര്‍ അറസ്‌റ്റില്‍

By Syndicated , Malabar News
VHP-Rally
Ajwa Travels

ന്യൂഡെല്‍ഹി: ഗുജറാത്തില്‍ വിഎച്ച്പി റാലിക്കിടയിലെ നടത്തിയ അക്രമത്തില്‍ 40 പേര്‍ അറസ്‌റ്റില്‍. അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിനുള്ള ഫണ്ട് ശേഖരണവുമായി ബന്ധപ്പെട്ടാണ് ഞായറാഴ്ച കച്ച് ജില്ലയില്‍ വിഎച്ച്പി ആക്രമണം നടത്തിയത്. കൊലപാതകം, കലാപം, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്‌റ്റ്.

ഘോഷയാത്രക്കിടെ രണ്ട് സമുദായങ്ങളിലെ അംഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു എന്നാണ് സംഭവത്തെക്കുറിച്ച് പൊലീസിന്റെ വിശദീകരണം. സംഭവത്തില്‍ ഒരാള്‍ മരിച്ചതായാണ് വിവരം. പൊലീസുകാര്‍ക്കുള്‍പ്പെടെ നിരവധിപേര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്ക് പറ്റിയിരുന്നു.

വിശ്വ ഹിന്ദു പരിഷത്ത് സംഘടിപ്പിച്ച റാലിയിലെ മത മുദ്രാവാക്യങ്ങള്‍ മറ്റൊരു സമുദായത്തെ പ്രകോപിപ്പിച്ചതാണ് വാളും വടിയും ഉപയോഗിച്ചുള്ള ഏറ്റുമുട്ടലിലേക്ക് നയിച്ചതെന്ന് പൊലീസ് വ്യക്‌തമാക്കി. സംഘര്‍ഷ സ്‌ഥലത്തിനിന്ന് 200 കിലോമീറ്റര്‍ മാറി ജാര്‍ഖണ്ഡ് സ്വദേശിയുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. സംഘര്‍ഷത്തെ തുടര്‍ന്നാണോ ഇദ്ദേഹത്തിനെ മരണം എന്ന് വ്യക്‌തമല്ല.

Read also: ട്രാക്‌ടര്‍ റാലി; കര്‍ഷക സംഘടനാ നേതാക്കളും പോലീസും കൂടിക്കാഴ്‌ച നടത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE