ബാലഭാസ്‌കറിന്റെ മരണം: 10 പേരുടെ മൊഴിയെടുത്തു

By Trainee Reporter, Malabar News
Malabarnews_balabhaskar
ബാലഭാസ്‌കർ
Ajwa Travels

തിരുവനന്തപുരം: വയലിനിസ്‌റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ 10 പേരുടെ മൊഴി സിബിഐ രേഖപ്പെടുത്തി. ബാലഭാസ്‌കറിന്റെ സംഗീത ട്രൂപ്പായിരുന്ന ബിഗ് ബാന്‍ഡിലെ 9 പേരുടെയും സംഗീതജ്‌ഞന്‍ ഇഷാന്‍ ദേവിന്റെയും മൊഴികളാണ് സിബിഐ രേഖപ്പെടുത്തിയത്.

മരണവുമായി ബന്ധപ്പെട്ട് ബാലഭാസ്‌കറിന്റെ സുഹൃത്തുക്കളായിരുന്ന പ്രകാശന്‍ തമ്പി,വിഷ്‌ണു സോമസുന്ദരം, ഡ്രൈവറായിരുന്ന അര്‍ജുന്‍, കലാഭവന്‍ സോബി എന്നിവര്‍ക്ക് നേരത്തെ നുണ പരിശോധന നടത്തിയിരുന്നു. പരിശോധനയുടെ ഫലങ്ങള്‍ അടുത്തയാഴ്‌ച ലഭിക്കും. വിമാനത്താവള സ്വര്‍ണക്കടത്തു കേസില്‍ പ്രകാശന്‍ തമ്പിയും, വിഷ്‌ണു സോമസുന്ദരവും പ്രതികളായതോടെയാണ് മരണത്തില്‍ ഇവരുടെ പങ്കും അന്വേഷിക്കണമെന്ന വാദം ഉയര്‍ന്നത്.

Read also: ഹാരിസ് മരണം; പോലീസ് ഇന്ന് കളമശ്ശേരിയില്‍ എത്തി മൊഴിയെടുക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE