വിഴിഞ്ഞം ആക്രമണം: കേന്ദ്ര അന്വേഷണ ഏജൻസി തിരുവനന്തപുരത്ത് എത്തി

തലസ്‌ഥാനത്ത് എത്തിയ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) വിഴിഞ്ഞം പൊലീസ് സ്‌റ്റേഷനിൽ എത്തി പ്രഥമഘട്ട വിവരങ്ങൾ ശേഖരിച്ചു. തുറമുഖ വിരുദ്ധ സമരത്തില്‍ ചില ഏജന്‍സികളുടെ സഹായം ലഭിക്കുന്നുണ്ടോ എന്ന് സംശയിക്കുന്നതായി മന്ത്രി ശിവൻകുട്ടി ഉൾപ്പടെയുള്ളവർ ആരോപിച്ച സാഹചര്യത്തിലാണ് എൻഐഎ ഇടപെടൽ.

By Central Desk, Malabar News
Vizhinjam Attack _ Central Investigation Agency reaches Thiruvananthapuram
Rep. Image
Ajwa Travels

തിരുവനന്തപുരം: വിഴിഞ്ഞം പൊലീസ് സ്‌റ്റേഷൻ ആക്രമണത്തിൽ എൻഐഎ വിവരങ്ങൾ ശേഖരിക്കുന്നു. ഇതിനായി, ഇതിനായി എൻഐഎ ഉദ്യോഗസ്‌ഥർ തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്.

വിഴിഞ്ഞം പൊലീസിനോട് സംഭവത്തിൽ റിപ്പോർട്ട് തേടിയിട്ടുണ്ട്. എന്നാൽ, കേരള പോലീസിനെ നേരിട്ട് ഇടപെടുത്താതെ സ്വന്തംനിലക്കാണ് എൻഐഎ അന്വേഷണം നടത്തുക. വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരത്തിന്റെ പേരിൽ കസ്‌റ്റഡിയിൽ എടുത്തവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് വിഴിഞ്ഞം പൊലീസ് സ്‌റ്റേഷനു നേരെ നടന്ന ആക്രമണം ആസൂത്രിതമായിരുന്നോ എന്നതിലാണ് കേന്ദ്ര അന്വേഷണ ഏജൻസി വിവരങ്ങൾ ശേഖരിക്കുക.

കഴിഞ്ഞ ദിവസം നടന്ന ആക്രമണങ്ങളിൽ 35ലധികം പൊലീസുകാർക്കാണ് പരിക്കേറ്റത്. മൂന്നുപേർക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. പൊലീസ് സ്‌റ്റേഷൻ ആക്രമണത്തിന് മുൻപ് സമീപത്തെ കടകളിലെ സിസിടിവി കാമറകൾ നശിപ്പിച്ചതായും റിപ്പോർട്ടുണ്ട്.

ആക്രമണത്തിൽ അഞ്ച് വാഹനങ്ങൾ തകർന്നു. മാരകായുധങ്ങളുമായി ഡ്യൂട്ടിയിലുള്ള പൊലീസുകാരെ ആക്രമിച്ചു. 85 ലക്ഷം രൂപയുടെ നഷ്‍ടം സ്‌റ്റേഷനിൽ മാത്രം ഉണ്ടായിട്ടുണ്ട് എന്നാണ് റിപ്പോർട്. സംഘർഷത്തിനിടെ കാലിനു പരുക്കേറ്റതിനെ തുടർന്ന് ശസ്‌ത്രക്രിയക്ക് വിധേയനായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ് സ്‌റ്റേഷൻ എസ്ഐ ലിജോ. അസിസ്‌റ്റൻഡ്‌ കമ്മിഷണർക്കും പരിക്കേറ്റിരുന്നു. ആകെ 35 പൊലീസുകാർക്കും ഒട്ടേറെ സമരക്കാർക്കും പരുക്കേറ്റിരുന്നു.

അതേസമയം, വിഴിഞ്ഞം തുറമുഖ നിർമാണം തടസപ്പെടുത്തി പൊലീസ് സ്‌റ്റേഷനടക്കം ആക്രമിച്ച് ഭീകരാന്തരീക്ഷം സൃഷ്‍ടിച്ചതിലും അതിന്റെ തുടർച്ചയായി ആസൂത്രിതമായി വൻ കലാപമുണ്ടാക്കാനുള്ള ഗൂഢാലോചനയിലും നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഒഫ് ഇന്ത്യയുടെ (പിഎഫ്‌ഐ) മുൻ അംഗങ്ങളുടെ ഗൂഢപങ്കാളത്തിമുണ്ടെന്നാണ് സംസ്‌ഥാന ഇന്റലിജൻസ് മുഖ്യമന്ത്രിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്.

പോപ്പുലർ ഫ്രണ്ടിന്റെ പാരിസ്‌ഥിതി സംഘടനയായിരുന്ന ഗ്രീൻ മൂവ്‌മെന്റിലെ മുൻ അംഗങ്ങളാണ് സമരത്തിൽ നുഴഞ്ഞുകയറി കലാപങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത് എന്നും ഇടതുപക്ഷ വിരുദ്ധ പരിസ്‌ഥിതി സംഘടനകൾ, മാവോയിസ്‌റ്റ്‌ ഫ്രോണ്ടിയർ ഓർഗനൈസേഷൻ, തീവ്ര ഇസ്‌ലാമിക ചിന്താഗതിക്കാർ തുടങ്ങിയവരുമുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നതായി വാർത്തകളുണ്ട്.

Most Read: രാജ്യത്തെ ഔദ്യോഗിക ഡിജിറ്റല്‍ കറന്‍സി: പരീക്ഷണ പദ്ധതി നാളെ ആരംഭിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE