കനത്ത മഴയ്‌ക്ക് ശമനം, ഇടുക്കി ഡാമിൽ ജലനിരപ്പ് കുറയുന്നു; ആശ്വാസം

By News Desk, Malabar News
Idukki Dam Open
Ajwa Travels

ഇടുക്കി: വെള്ളം പുറത്തേക്ക് ഒഴുകാൻ തുടങ്ങിയതോടെ ഇടുക്കി ഡാമിലെ ജലനിരപ്പ് കുറയുന്നു. നീരൊഴുക്ക് കുറഞ്ഞതും കനത്ത മഴയ്‌ക്ക് ശമനമായതും ആശ്വാസമായി.

ഇന്നലെ പതിനൊന്ന് മണിയോടെ ചെറുതോണി ഡാം തുറന്നെങ്കിലും ജലനിരപ്പ് താഴ്‌ന്ന് തുടങ്ങാൻ സമയമെടുത്തു. വൈകുന്നേരത്തോടെയാണ് ജലനിരപ്പ് താഴ്ന്ന് തുടങ്ങിയത്. വൃഷ്‌ടിപ്രദേശത്തെ മഴയും കുറഞ്ഞുതുടങ്ങി. ജലനിരപ്പ് 2398 അടിയിലാണ് ഇപ്പോഴുള്ളത്. ഇത് 2395ലേക്ക് എത്തിക്കുകയാണ് ലക്ഷ്യം.

ഡാമിന്റെ മൂന്ന് ഷട്ടറുകളിലൂടെ ഒരു ലക്ഷം ലിറ്റർ ജലമാണ് ഒഴുക്കി വിടുന്നത്. വൈദ്യുതി ഉൽപാദനം കൂട്ടിയതും ജലനിരപ്പ് കുറയാൻ കാരണമായി. ഡാമിന്റെ ആകെ സംഭരണ ശേഷിയുടെ 94 ശതമാനവും നിറഞ്ഞിരിക്കുകയാണ്. ജലനിരപ്പ് ക്രമീകരിച്ച് നിർത്താൻ ഇനിയും എത്ര സമയം വരെ ഡാം തുറന്ന് വെക്കേണ്ടി വരും എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.

മഴ കുറഞ്ഞതിനാൽ ജലനിരപ്പ് വേഗം ക്രമീകരിക്കാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. എന്നാൽ, വീണ്ടും മഴ ശക്‌തമാകുകയാണെങ്കിൽ സ്‌ഥിതി വ്യത്യസ്‌തമാകുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

Also Read: കോട്ടയത്ത് 33 ഇടങ്ങളിൽ മണ്ണിടിച്ചിൽ സാധ്യത; ക്യാംപുകളിലേക്ക് മാറാൻ നിർദ്ദേശം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE