കോട്ടയത്ത് 33 ഇടങ്ങളിൽ മണ്ണിടിച്ചിൽ സാധ്യത; ക്യാംപുകളിലേക്ക് മാറാൻ നിർദ്ദേശം

By News Desk, Malabar News
Rain In Kottayam
Ajwa Travels

കോട്ടയം: അടുത്ത രണ്ട് ദിവസങ്ങളിൽ അതിശക്‌തമായ മഴയുണ്ടാകുമെന്ന മുന്നറിയിപ്പിന്റെ പശ്‌ചാത്തലത്തിൽ കോട്ടയം ജില്ലയിൽ കനത്ത ജാഗ്രതാ നിർദ്ദേശം. ജില്ലയിലെ 33 പ്രദേശങ്ങളിൽ മണ്ണിടിച്ചിൽ സാധ്യതയെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൂടുതൽ പ്രദേശങ്ങളും കൂട്ടിക്കൽ, തലനാട്, തീക്കോയി വില്ലേജുകളിലാണ്.

കൂട്ടിക്കലിൽ മാത്രം 11 ഇടങ്ങളിൽ മണ്ണിടിച്ചിൽ സാധ്യതയെന്നാണ് മുന്നറിയിപ്പ്. ഞാറക്കാട്, പ്‌ളാപ്പള്ളി, പ്‌ളാപ്പള്ളി ടോപ്പ്, അങ്കണവാടി, മേലേത്തടത്ത് മൂന്ന് സ്‌ഥലങ്ങൾ, കൊടുങ്ങ, കോലാഹലമേട് എന്നീ സ്‌ഥലങ്ങളിലാണ് മണ്ണിടിച്ചിൽ മുന്നറിയിപ്പ്. തീക്കോയിൽ എട്ടും തലനാട്ടിൽ ഏഴും ഇടങ്ങളിലും പൂഞ്ഞാർ തെക്കേക്കരയിലും പൂഞ്ഞാർ നടുഭാഗത്തും അപകട സാധ്യതയുണ്ടെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി. ജനങ്ങളോട് ക്യാംപുകളിലേക്ക് മാറാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. മാറാൻ തയ്യാറാകാത്തവരെ നിർബന്ധപൂർവം മാറ്റാനാണ് തീരുമാനം.

അതേസമയം, സംസ്‌ഥാനത്ത് റെഡ് അലർട്ടിന് സമാനമായ മുൻകരുതലിന് കളക്‌ടർമാർക്ക് നിർദ്ദേശം നൽകിയെന്ന് മന്ത്രി കെ രാജൻ പറഞ്ഞു. ദുരന്തനിവാരണ സേനയുടെ 12 സംഘങ്ങളെ വിവിധ സ്‌ഥലങ്ങളിൽ വിന്യസിച്ചു. നേവിയുടെയും വ്യോമസേനയുടെയും മൂന്ന് ഹെലികോപ്‌റ്ററുകളും തയ്യാറാണെന്ന് മന്ത്രി അറിയിച്ചു,

Also Read: കുട്ടനാട്, അപ്പർ കുട്ടനാട് മേഖലയി‌ൽ ജലനിരപ്പ് കുറയുന്നു; ജാഗ്രത തുടരും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE