എസ്‌വൈഎസ്‌ നടത്തുന്ന ജലാശയ ശുചീകരണം മാതൃക; റാം മോഹന്‍

By Desk Reporter, Malabar News
SYS is a Good Social Model_Ram Mohan
എസ്‌വൈഎസിന്റെ കടലുണ്ടിപ്പുഴ ശുചീകരണ യജ്‌ഞത്തിൽ റാം മോഹൻ മുഖ്യാതിഥിയായി സംസാരിക്കുന്നു

മലപ്പുറം: കുടിവെള്ളവും കുളിവെള്ളവും മലിനമായി കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ എസ്‌വൈഎസ്‌ നടത്തുന്ന ജലാശയ ശുചീകരണം മാതൃകയാണെന്നും വരും തലമുറക്ക് ജീവിക്കാനാവശ്യമായ ശുദ്ധജലം സംരക്ഷിക്കേണ്ട ബാധ്യത നമുക്കുണ്ടെന്നും പരിസ്‌ഥിതി പ്രവര്‍ത്തകനും കവിയുമായ റാം മോഹന്‍ പറഞ്ഞു.

എസ്‌വൈഎസ്‌ സംസ്‌ഥാന കമ്മിറ്റിക്ക് കീഴില്‍ സംസ്‌ഥാന വ്യാപകമായി നടന്നുവരുന്ന ജല സംരക്ഷണ ക്യാംപയിനിന്റെ ഭാഗമായി ഇന്ന് നടന്ന കടലുണ്ടിപ്പുഴ ശുചീകരണ യജ്‌ഞത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു ഇദ്ദേഹം. സംഘടനയുടെ മലപ്പുറം സോണ്‍ കമ്മിറ്റിക്ക് കീഴിലാണ് ശുചീകരണം നടന്നത്.

ജലമാണ് ജീവന്‍ എന്ന പ്രമേയത്തില്‍ നടന്ന ശുചീകരണ യജ്‌ഞം മലപ്പുറം ഹാജിയാര്‍ പള്ളിയില്‍, കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ജനറല്‍ സെക്രട്ടറി പിഎം മുസ്‌തഫ കോഡൂര്‍ ഉൽഘാടനം ചെയ്‌തു. സോണ്‍ പ്രസിഡണ്ട് ദുല്‍ഫുഖാര്‍ അലി സഖാഫിയാണ് പരിപാടിയിൽ അധ്യക്ഷത വഹിച്ചത്.

എസ്‌വൈഎസ്‌ ജില്ലാ സെക്രട്ടറി പിപി മുജീബ് റഹ്‌മാൻ, ജില്ലാ കമ്മിറ്റി അംഗം സൈനുദ്ധീന്‍ സഖാഫി ഇരുമ്പുഴി, സിദ്ധീഖ് മുസ്‌ലിയാര്‍ മക്കരപ്പറമ്പ്, മുസ്‌തഫ മുസ്‌ലിയാര്‍ പട്ടര്‍ക്കടവ്, ഖാലിദ് സഖാഫി സ്വലാത്ത് നഗര്‍, എംകെ അബ്‌ദുസ്സലാം, ബദ്‌റുദ്ധീന്‍ കോഡൂര്‍, അബ്‌ദുന്നാസിര്‍ പടിഞ്ഞാറ്റുമുറി, സിദ്ധീഖ് പൂക്കോട്ടൂര്‍, അക്ബര്‍ പുല്ലാണിക്കോട്, എംടി ശിഹാബുദ്ധീന്‍ ചെറുകുളമ്പ് എന്നിവര്‍ ചടങ്ങിൽ സംസാരിച്ചു.

Water is Life_ SYS Campaign

ശുചീകരണ യജ്‌ഞം കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ജനറല്‍ സെക്രട്ടറി പിഎം മുസ്‌തഫ കോഡൂര്‍ ഉൽഘാടനം നിർവഹിക്കുന്നു

എസ്‌വൈഎസ്‌ സാന്ത്വനം സന്നദ്ധ സേവകര്‍ ശുചീകരണത്തിന് നേതൃത്വം നല്‍കി. ജല സംരക്ഷണ ക്യാംപയിനിന്റെ പ്രമേയവാഖ്യമായ ‘ജലമാണ് ജീവന്‍’ എന്നതിനെ അടിസ്‌ഥാനമാക്കി നടന്നുവരുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി പറവകള്‍ക്കും സഹജീവികള്‍ക്കും ദാഹമകറ്റുന്നതിനായി മൂവായിരം തണ്ണീര്‍ക്കുടങ്ങള്‍ സോണ്‍ പരിധിയില്‍ സ്‌ഥാപിച്ചിട്ടുള്ളതായി ഭാരവാഹികൾ അറിയിച്ചു. സര്‍ക്കിള്‍ തലങ്ങളില്‍ ജലാശയ ശുചീകരണവും സംഘടിപ്പിച്ചുവരുന്നതായും സംഘാടകർ വ്യക്‌തമാക്കി.

പൂർണ്ണ വായനയ്ക്ക്

Most Read: ലുലു മാളിൽ നിന്ന് തോക്ക് കണ്ടെത്തിയ സംഭവം; കസ്‌റ്റഡിയിൽ എടുത്തയാളെ വിട്ടയച്ചു

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE