ഭൂജല ഉപയോഗ വിവര ശേഖരണത്തിന് മൊബൈല്‍ ആപ്പുമായി ഭൂജലവകുപ്പ്

By Staff Reporter, Malabar News
technology image_malabar news
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്തെ ജലസ്രോതസുകളുടെ വിവര ശേഖരണത്തിനും ജലബജറ്റിംഗിനും പുതിയ മൊബൈല്‍ ആപ്‌ളിക്കേഷന്‍ പുറത്തിറക്കി ഭൂജലവകുപ്പ്. ‘നീരറിവ്‘ എന്നാണ് ആപ്‌ളിക്കേഷന് പേര് നല്‍കിയിരിക്കുന്നത്. ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്‌ണന്‍കുട്ടി ചേമ്പറില്‍ വെച്ച് നടന്ന ചടങ്ങില്‍ ആപ് പ്രകാശനം ചെയ്‌തു. ജലവിഭവ വകുപ്പ് സെക്രട്ടറി പ്രണബ് ജ്യോതിനാഥ് സിഡി ഏറ്റുവാങ്ങി.

ആപ്‌ളിക്കേഷന്‍ വഴി ലഭിക്കുന്ന വിവരങ്ങള്‍ വിശകലനം ചെയ്‌ത് ഓരോ പ്രദേശത്തേയും സംബന്ധിച്ച ജലബജറ്റ് തയാറാക്കുകയും ജലവിനിയോഗ നില നിശ്‌ചിയിക്കുകയും ചെയ്യുകയാണ് പദ്ധതി ലക്ഷ്യം വെക്കുന്നത്. കേരള സ്‌റ്റേറ്റ് റിമോര്‍ട്ട് സെന്‍സിംഗ് ആന്‍ഡ് എന്‍വയോണ്‍മെന്റ് സെന്ററാണ് ആപ് രൂപകല്‍പന ചെയ്‌തിരിക്കുന്നത്.

കേന്ദ്ര സഹായത്തോടെയാണ് നാഷണല്‍ ഹൈഡ്രോളജി മിഷന്റെ ഭാഗമായി ഭൂജല വകുപ്പ് സംസ്‌ഥാനത്തെ ജലസ്രോതസുകളുടെ വിവരശേഖരണവും ജലബജറ്റിംഗും നടത്തുന്നത്. ആറ് കോടി രൂപയാണ് ഇതിനായി കേന്ദ്രസഹായം ലഭിച്ചിരിക്കുന്നത്.

എല്ലാത്തരം കിണറുകള്‍, കുളം, നീരുറവകള്‍ മുതലായവയുടെ ജലവിതാനം, ആഴം, സ്‌ഥാനം, ജലഉപഭോഗം, പമ്പിന്റെ തരം, കുതിരശക്തി, പ്രതിദിന ഉപയോഗം, ജലഗുണ നിലവാരം മുതലായവ ശേഖരിക്കുക ലക്ഷ്യമിടുന്നത്.

കുടുംബശ്രീ പ്രവര്‍ത്തകരായിരിക്കും ‘നീരറിവ്’ ആപ് ഉപയോഗിച്ച് വിവരശേഖരണം നടത്തുക. ആദ്യഘട്ടത്തില്‍ ഓവര്‍ എക്‌സ്പ്‌ളോയിഡ് ബ്‌ളോക്കുകള്‍, ക്രിട്ടിക്കല്‍, സെമിക്രിട്ടിക്കല്‍ മേഖലകളിലാണ് വിവര ശേഖരണം നടത്തുന്നത്. പിന്നീട് രണ്ടാംഘട്ടത്തില്‍ സുരക്ഷിത ബ്‌ളോക്കുകളിലും ഡാറ്റാ ശേഖരിക്കും.

IPL News: സൂര്യകുമാറും ഇഷാനും തിളങ്ങി; ഡല്‍ഹിക്ക് വിജയ ലക്ഷ്യം 201

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE