മൂന്നര മീറ്റർ ഉയരത്തിൽ തിര ആഞ്ഞടിക്കാൻ സാധ്യത; ജാഗ്രതാ നിർദ്ദേശം

By Trainee Reporter, Malabar News
malappuram news
Representational Image
Ajwa Travels

മലപ്പുറം: ജില്ലയിൽ കടലാക്രമണത്തിന് സാധ്യത ഉള്ളതിനാൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടിച്ച് ഫിഷറീസ് വകുപ്പ്. മൂന്നര മീറ്റർ ഉയരത്തിൽ വരെ തീരത്തേക്ക് തിര ആഞ്ഞടിക്കാൻ സാധ്യത ഉണ്ടെന്ന് അധികൃതർ അറിയിച്ചു. ഇതേ തുടർന്ന്  തീരദേശങ്ങളിൽ താമസിക്കുന്നവർ കടുത്ത ജാഗ്രത പാലിക്കണമെന്നും, മൽസ്യ തൊഴിലാളികൾ ഇന്ന് അർധരാത്രി വരെ കടലിൽ പോകരുതെന്നും ഫിഷറീസ് വകുപ്പ്  അറിയിച്ചു.

ശക്‌തമായ മഴയെത്തുടർന്ന് പൊന്നാനി ഉൾപ്പടെയുള്ള ജില്ലയിലെ കടൽ തീരങ്ങളിൽ കടലേറ്റം രൂക്ഷമാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി തീരത്ത് ശക്‌തമായ കാറ്റും വീശുന്നുണ്ട്. കഴിഞ്ഞ ദിവസം മീൻ പിടിത്തത്തിനിടെ 2 വള്ളങ്ങൾ അപകടത്തിൽപെട്ടിരുന്നു.

വകുപ്പിന്റെ മുന്നറിയിപ്പ് അവഗണിച്ച് ആരും വള്ളങ്ങൾ കടലിൽ ഇറക്കരുതെന്ന് അധികൃതർ അറിയിച്ചു. ഇന്ന് അർധരാത്രി വരെ ജില്ലയിൽ കനത്ത ജാഗ്രത തുടരണമെന്നുമാണ് നിർദ്ദേശം.

Read Also: വടക്കന്‍ കേരളത്തില്‍ മഴ കനക്കും; കണ്ണൂരും കാസർഗോഡും ഇന്ന് യെല്ലോ അലർട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE