വയനാട്: ജനങ്ങളുടെ ദീര്‍ഘകാല അഭിലാഷമായ മെഡിക്കല്‍ കോളേജ് യാഥാർഥ്യമാകും. മാനന്തവാടി ജില്ലാ ആശുപത്രിയെ മെഡിക്കല്‍ കോളേജായി ഉയര്‍ത്തുന്നതിന്റെ ഭാഗമായി 150ഓളം അധ്യാപക തസ്‌തികകള്‍ കാബിനറ്റ് അംഗീകരിച്ചു. ബാക്കിയുള്ള തസ്‌തികകളും ഉടൻ സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
മെഡിക്കൽ കോളേജ് ആസ്‌ഥാനം പിന്നീട് തീരുമാനിക്കും. പദ്ധതിക്കായി 300 കോടി രൂപ കിഫ്ബിയിൽ നിന്ന് അനുവദിച്ചിട്ടുണ്ട്. എന്നാൽ മെഡിക്കൽ കോളേജ് നിർമാണത്തിന് 600 കോടി രൂപയെങ്കിലും ചെലവ് വരുമെന്നാണ് കണക്കുകൂട്ടൽ.
കൂടാതെ, പുതിയ മെഡിക്കല്‍ കോളേജിന്റെ ഭാഗമായി സിക്കിള്‍സെല്‍ തുടങ്ങിയ ജനിതക രോഗങ്ങളെ പഠിക്കുന്നതിനുവേണ്ടി ഹീമോ ഗ്‌ളോബിനോപ്പതി റിസര്‍ച്ച് ആൻഡ് കെയര്‍ സെന്റര്‍ സ്‌ഥാപിക്കും. 100 കോടി രൂപ മുടക്കി താലൂക്ക് ആശുപത്രികള്‍ നവീകരിക്കും. പദ്ധതികൾ യാഥാർഥ്യമാകുന്നതോടെ ജില്ലയുടെ ആരോഗ്യമേഖലയിൽ വൻ മുന്നേറ്റം ഉണ്ടാകുമെന്നാണ് പ്രഖ്യാപനം.
Also Read: ഇടത് മുന്നണി വിട്ട് മാണി സി കാപ്പൻ; യുഡിഎഫിൽ ഘടകകക്ഷിയാകും