വെഫി – പഠനോൽസവ്; ‘ലേൺ ടു ലേൺ’ ജില്ലയിൽ ആരംഭിച്ചു

By Malabar Desk, Malabar News
WEFI - Padanolsavam 'learn to learn'
Ajwa Travels

മലപ്പുറം: ജില്ലയിൽ ഈ അദ്ധ്യയന വർഷത്തെ എസ്‌എസ്എൽസി വിദ്യാർഥികൾക്ക് വേണ്ടി എസ്‌എസ്‌എഫ് വിദ്യാഭ്യാസ വിഭാഗമായ വിസ്‌ഡം എജ്യുക്കേഷണൽ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ (വെഫി) സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ മാർഗനിർദ്ദേശ പരിപാടിക്ക് തുടക്കമായി.

82 സെക്‌ടർ കേന്ദ്രങ്ങളിലാണ് പരിപാടി നടക്കുക. ‘ലേൺ ടു ലേൺ’ എന്നാണ് പദ്ധതിയുടെ പേര്. ഈസ്‌റ്റ് ജില്ലാ ഉൽഘാടനം മഞ്ചേരി പയ്യനാട് സെക്‌ടറിൽ എസ്‌എസ്‌എഫ് ജില്ലാ സെക്രട്ടറി പികെ അബ്‌ദുല്ല നിർവഹിച്ചു. കെ ശമീൽ സഖാഫി അധ്യക്ഷത വഹിച്ചു.

പഠനത്തിന് പ്രചോദനം നൽകുന്നതോടൊപ്പം ചിട്ടയായ പഠനരീതി, നോട്ട് ബുക്ക്, ടെക്‌സ്‌റ്റ് ബുക്ക് മാനേജ്മെന്റ, മൈൻഡ് മാപ് തയാറാക്കൽ, ലളിതമായ മാർഗങ്ങൾ ഉപയോഗിച്ച് പഠനം എളുപ്പമാക്കൽ തുടങ്ങിയ കാര്യങ്ങളിൽ പരിശീലനവും മാർഗനിർദേശങ്ങളും ലേൺ ടു ലേണിന്റെ ഭാഗമായി നടന്നു. സംസ്‌ഥാന കാമ്പസ് സിന്റിക്കേറ്റ് അംഗം റമീസ് പുളിക്കൽ ക്ളാസിന് നേതൃത്വം നൽകി. യൂസുഫലി സഖാഫി, ടിഎം ശുഹൈബ്, ഹബീബ് മുഈനി, സ്വഫ്‌വാൻ വടക്കാങ്ങര എന്നിവർ സംസാരിച്ചു.

Most Read: തദ്ദേശ സ്‌ഥാപനങ്ങളുടെ ഫണ്ട് ട്രഷറിയിലേക്ക് മാറ്റണം; ഉത്തരവിലുറച്ച് ധനവകുപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE