ബംഗാളിൽ കുടിയേറ്റക്കാർക്ക് സ്വാഗതം; നുഴഞ്ഞു കയറ്റക്കാരെ വരവേൽക്കില്ല; മോദി

By News Desk, Malabar News
Ajwa Travels

കൊൽക്കത്ത: കുടിയേറ്റക്കാർക്ക് സ്വാഗതമോതി പ്രധാനമന്ത്രി നരേന്ദ്ര മോദി. നുഴഞ്ഞുകയറ്റക്കാരെ വരവേൽക്കില്ലെന്നും മോദി പ്രഖ്യാപിച്ചു. ബംഗാൾ സന്ദർശന വേളയിൽ കൊൽക്കത്ത ബ്രിഗേഡ് പരേഡ് മൈതാനത്ത് ഇന്ന് നടന്ന മെഗാ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബംഗാളിനായി യഥാർഥ മാറ്റം കൊണ്ടുവരുമെന്നും അവിടെ കുടിയേറ്റക്കാരെ സ്വാഗതം ചെയ്യുമെന്നും മോദി പറഞ്ഞു.

ബംഗാളിൽ മാറ്റം കൊണ്ടുവരുമെന്ന് മമതാ ബാനർജി വിശ്വസിപ്പിച്ചിരുന്നെങ്കിലും അവർ ജനങ്ങളെ ഒറ്റിക്കൊടുത്തു. നന്ദിഗ്രാമിൽ മൽസരിക്കാനുള്ള മമതയുടെ തീരുമാനത്തെയും മോദി പരിഹസിച്ചു. ‘കുറച്ച് ദിവസങ്ങൾക്ക് മുമ്പ് മമത ഒരു സ്‌കൂട്ടറിൽ കയറിയപ്പോൾ വീഴാതിരുന്നത് നന്നായി. അല്ലെങ്കിൽ സ്‌കൂട്ടർ നിർമിച്ച സംസ്‌ഥാനത്തെ അവർ ശത്രുവായി കാണുമായിരുന്നു. എന്ത് കൊണ്ടാണ് മമതയുടെ സ്‌കൂട്ടർ ഭവാനിപുരത്തേക്ക് പോകുന്നതിന് പകരം നന്ദിഗ്രാമിലേക്ക് തിരിഞ്ഞത്. എല്ലാവർക്കും ആശംസകൾ നേരുന്നു. ആരെയും വേദനിപ്പിക്കാൻ ആഗ്രഹിക്കുന്നില്ല. മമതയുടെ സ്‌കൂട്ടർ നന്ദിഗ്രാമിൽ വീഴാൻ തീരുമാനിച്ചാൽ എനിക്ക് എന്ത് ചെയ്യാൻ പറ്റും’- മോദി പറഞ്ഞു.

മമതയെ ബംഗാളിലെ ജനങ്ങൾ ദീദി (ചേച്ചി) എന്നാണ് വിളിച്ചതെങ്കിലും അവർ അമ്മായിയമ്മയെ പോലെയാണ് പെരുമാറിയതെന്നും മോദി പരിഹസിച്ചു. അടുത്ത 25 വർഷം ബംഗാളിന് നിർണായകമാണ്. രാജ്യം സ്വാതന്ത്ര്യത്തിന്റെ 100 വർഷങ്ങൾ ആഘോഷിക്കുമ്പോൾ ബംഗാൾ അതിന്റെ മുൻപന്തിയിൽ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

Also Read: മൂന്ന് സീറ്റ് മാത്രം; ഇടതുമുന്നണി യോഗത്തിനിടെ പ്രതിഷേധവുമായി എൽജെഡി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE