കർഷക പ്രതിഷേധത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി പാകിസ്‌ഥാനെ കുറിച്ച്; ബോറിസിനെ പരിഹസിച്ച് തരൂർ

By Desk Reporter, Malabar News
New change seen as positive; Tharoor
Ajwa Travels

ന്യൂഡെൽഹി: ഇന്ത്യയിലെ കർഷക പ്രതിഷേധത്തിൽ ബ്രിട്ടീഷ് സർക്കാരിന്റെ നിലപാടിനെക്കുറിച്ചുള്ള പാർലമെന്റ് അംഗത്തിന്റെ ചോദ്യത്തിന് മറുപടിയായി ഇന്ത്യ-പാക് ബന്ധത്തെ കുറിച്ച് പറഞ്ഞ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണെ പരിഹസിച്ച് കോൺഗ്രസ് എംപി ശശി തരൂർ. ചോദ്യങ്ങൾക്ക് മുന്നിൽ എങ്ങനെ മികച്ച രീതിയിൽ ഉരുണ്ടുകളിക്കണമെന്ന് ബോറിസ് ജോൺസൺ, നരേന്ദ്ര മോദിയിൽ നിന്ന് പഠിക്കണം എന്നാണ് തരൂരിന്റെ പ്രതികരണം. പാർലമെന്റിൽ ഇന്ത്യൻ പ്രധാനമന്ത്രിയുടെ പതിവ് നിശബ്‌ദത നന്നായിരുന്നുവെന്ന് സമ്മതിക്കേണ്ടിവരും എന്നും തരൂർ ട്വീറ്റിൽ പരിഹസിച്ചു.

ഇന്ത്യയിലെ കര്‍ഷക പ്രതിഷേധത്തില്‍ തങ്ങളുടെ ആശങ്കകളും പ്രതിസന്ധിക്ക് വേഗത്തില്‍ പരിഹാരം കാണണമെന്നുള്ള തങ്ങളുടെ പ്രതീക്ഷകളും ബ്രിട്ടീഷ് പ്രധാനമന്ത്രി ഇന്ത്യന്‍ പ്രധാനമന്ത്രിയെ അറിയിക്കുമോ?, സമാധാനപരമായ പ്രതിഷേധത്തിന് എല്ലാവര്‍ക്കും മൗലികാവകാശമുണ്ടെന്ന് അദ്ദേഹം സമ്മതിക്കുന്നുണ്ടോ? എന്നീ ചോദ്യങ്ങളാണ് ബ്രിട്ടീഷ് പാർലമെന്റ് അംഗം മഞ്‌ജീത് സിംഗ് ചോദിച്ചത്.

എന്നാൽ ഈ ചോദ്യത്തിന് ഇന്ത്യ- പാക് ബന്ധത്തെക്കുറിച്ചാണ് ബോറിസ് ഉത്തരം പറഞ്ഞത്. ”തീര്‍ച്ചയായും ഇന്ത്യയും പാകിസ്‌ഥാനും തമ്മില്‍ എന്താണ് സംഭവിക്കുന്നത് എന്നതിനെക്കുറിച്ച് ഞങ്ങള്‍ക്ക് ഗുരുതരമായ ആശങ്കകളുണ്ട്,”- എന്നായിരുന്നു ബോറിസ് ജോണ്‍സണ്‍ പ്രതികരിച്ചത്. ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി വിമര്‍ശനങ്ങളും ട്രോളുകളും വന്നിരുന്നു.

Kerala News:  സംസ്‌ഥാനത്ത് സ്‌കൂളുകള്‍ തുറക്കാന്‍ ആലോചന; ഉന്നതതല യോഗം 17ന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE