ലോക്ക് ഡൗണ്‍ പിന്‍വലിക്കാനുളള നീക്കം ആപത്ത്; ലോകാരോഗ്യ സംഘടന ഡയറക്ടര്‍

By Staff Reporter, Malabar News
world image_malabar news
Tedros Adhanom Ghebreyesus
Ajwa Travels

ജനീവ: ലോകത്തിലെ പല രാജ്യങ്ങളും ലോക്ക് ഡൗണ്‍ പിന്‍വലിക്കാനൊരുങ്ങുന്നതിനെതിരെ ലോകാരോഗ്യ സംഘടന ഡയറക്ടര്‍. കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കാനുളള വിവിധ രാജ്യങ്ങളുടെ നീക്കത്തിനെതിരെയാണ് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ടെഡ്രോസ് അഥനോം ഗെബ്രിയേസസ് രംഗത്തെത്തിയിരിക്കുന്നത്.

നിയന്ത്രണങ്ങള്‍ നീക്കാനുളള തീരുമാനം വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടാതെ വൈറസ് വ്യാപനം അടിച്ചമര്‍ത്തുന്നതിനെ കുറിച്ച് ഗൗരവപൂര്‍വ്വം ആലോചിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

ലോകാരോഗ്യസംഘടന കോവിഡ് 19 പ്രത്യാഘാതം വിലയിരുത്തുന്നതിനായി സര്‍വേ നടത്തിയിരുന്നു. അഞ്ചുപ്രദേശങ്ങള്‍ ഉള്‍ക്കൊളളിച്ചു നടത്തിയ സര്‍വേയില്‍ 105 രാജ്യങ്ങളാണ് പങ്കെടുത്തിരുന്നത്. ആരോഗ്യസംവിധാനങ്ങളില്‍ പോരായ്മകളുണ്ടെന്നും മെച്ചപ്പെട്ട തയ്യാറെടുപ്പിന്റെ ആവശ്യകതയുണ്ടെന്നും സര്‍വേയിലൂടെ കണ്ടെത്തി. തുടര്‍ന്നാണ്‌ വിവിധ രാജ്യങ്ങള്‍ ലോക്ക് ഡൗണ്‍ പിന്‍വലിക്കുന്നതിനെതിരെ ലോകാരോഗ്യ സംഘടന ഡയറക്ടര്‍ രംഗത്ത് വന്നിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE