2021 പകുതി വരെ വ്യാപകമായ കോവിഡ് വാക്‌സിനേഷന്‍ പ്രതീക്ഷിക്കുന്നില്ല; ലോകാരോഗ്യ സംഘടന

By Staff Reporter, Malabar News
loka jalakam image_malabar news
Margaret Harris(Spokesperson for WHO)
Ajwa Travels

ജനീവ: 2021ന്റെ പകുതിയോടെ അല്ലാതെ ലോകത്ത് വ്യാപകമായ കോവിഡ് വാക്‌സിനേഷന്‍ പ്രതീക്ഷിക്കുന്നില്ലെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. സംഘടന വക്താവ് മാര്‍ഗരറ്റ് ഹാരിസ് ആണ് വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുന്നത്‌.ലോകത്ത് വിവിധ ഇടങ്ങളില്‍ കോവിഡ് പ്രതിരോധത്തിനായി ഇതുവരെ വികസിപ്പിച്ചെടുത്ത വാക്‌സിനുകളൊന്നും പൂര്‍ണമായും ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടില്ലെന്നും ഇവര്‍ വ്യക്തമാക്കി.

ലോകാരോഗ്യസംഘടന മുന്നോട്ടുവെക്കുന്ന 50 ശതമാനം ഫലപ്രാപ്തി തെളിയിക്കാന്‍ ക്ലിനിക്കല്‍ പരീക്ഷണത്തില്‍ ഒരു വാക്‌സിനും ആയിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. റഷ്യ വികസിപ്പിച്ച വാക്‌സിന്‍ രണ്ട് മാസത്തെ ക്ലിനിക്കല്‍ പരീക്ഷണത്തിനുശേഷം വിതരണം ചെയ്യുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നതിനിടെയാണ് മാര്‍ഗരറ്റ് ഹാരിസ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

അമേരിക്കന്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ഫൈസര്‍ കമ്പനിയും പ്രതിരോധ കോവിഡ് വാക്‌സിന്‍ ഒക്ടോബര്‍ മാസത്തിന്റെ തുടക്കത്തില്‍ തന്നെ വിതരണം ചെയ്യുമെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ അടുത്ത വര്‍ഷം പകുതിയോടെയല്ലാതെ വ്യാപകമായ വാക്‌സിന്‍ വിതരണം സാധ്യമാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നാണ് മാര്‍ഗരറ്റ് ഹാരിസ് വ്യക്തമാക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE