കനത്ത ചൂടിനൊപ്പം കാട്ടുതീയും; വാളയാറിൽ മൂന്ന് കിലോമീറ്റർ വനം കത്തിനശിച്ചു

By Trainee Reporter, Malabar News
Wildfires spread
Representational Image
Ajwa Travels

പാലക്കാട്: കനത്ത ചൂടിനൊപ്പം പാലക്കാട് കാട്ടുതീയും പടരുന്നു. വാളയാർ മലനിരകളിലാണ് കാട്ടുതീ പടരുന്നത്. മൂന്ന് കിലോമീറ്റർ കാടാണ് ഇതിനോടകം കത്തിനശിച്ചത്. തീ ഇതുവരെ നിയന്ത്രണ വിധേയമാക്കിയിട്ടില്ല. വനത്തിനുള്ളിലേക്ക് അതിക്രമിച്ചു കടന്നവർ തീയിട്ടതാണോയെന്നാണ് വനംവകുപ്പ് സംശയിക്കുന്നത്.

വാളയാർ മാടശേരി മോഴമണ്ഡലം മലയിലാണ് മാർച്ച് 12 മുതൽ കാട്ടുതീ പടരുന്നത്. തീ അണക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. തീ അണക്കാൻ മലമുകളിലേക്ക് കയറിപ്പോവുകയെന്നത് പ്രായാഗികമല്ലാത്തതാണ് പ്രതിസന്ധിയായത്.

അതേസമയം, പാലക്കാട് ജില്ലയിൽ ചൂട് അതി കഠിനമാണ്. 41.5 ഡിഗ്രി സെൽഷ്യസ് ചൂടാണ് ജില്ലയിൽ ഇന്നലെ രേഖപ്പെടുത്തിയത്. പാലക്കാടിന്റെ കിഴക്കൻ മേഖലയിലും വലിയ ചൂടാണ് രേഖപ്പെടുത്തിയത്. ജലാശയങ്ങളെല്ലാം വറ്റിവരളുന്ന അവസ്‌ഥയിലാണ്‌. മലമ്പുഴ ഡാമിലും ജലനിരപ്പ് താഴ്ന്നിട്ടുണ്ട്.

Most Read: കോവിഡ് സഹായധനം; ഇത് ഒരിക്കലും പ്രതീക്ഷിച്ചില്ല, ഇത്രക്ക് അധഃപതിച്ചോ? സുപ്രീം കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE