നിരപരാധിയെന്ന് തെളിയിക്കുമെന്ന് പിസി ജോർജ്

By Desk Reporter, Malabar News
will prove his innocence; PC George
Ajwa Travels

തിരുവനന്തപുരം: താൻ ഒരു വൃത്തികേടും കാട്ടിയിട്ടില്ലെന്ന് അറസ്‌റ്റിലായ മുൻ എംഎൽഎ പിസി ജോര്‍ജ്. ഇത് കള്ളക്കേസാണെന്നും താൻ നിരപരാധിയെന്ന് തെളിയിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.

സോളാര്‍ പീഡനക്കേസിലെ പരാതിക്കാരി നല്‍കിയ മറ്റൊരു പീഡന പരാതിയിലാണ് അറസ്‌റ്റ്. ഈ വര്‍ഷം ഫെബ്രുവരി 10ആം തീയതി തൈക്കാട് ഗസ്‌റ്റ് ഹൗസില്‍ വിളിച്ച് വരുത്തി കടന്നുപിടിച്ചുവെന്നും ഫോണിലൂടെ അശ്ളീല സന്ദേശങ്ങള്‍ അയച്ചുവെന്നുമാണ് പരാതി. മ്യൂസിയം പോലീസാണ് കേസില്‍ ജോര്‍ജിനെതിരെ കേസെടുത്തിട്ടുള്ളത്. 354, 354എ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കന്റോൺമെന്റ് അസി. കമ്മീഷണറുടെ നേതൃത്വത്തിലാണ് അറസ്‌റ്റ്.

സര്‍ക്കാരിനെതിരെ ഗുഢാലോചന നടത്തിയെന്ന കേസില്‍ ചോദ്യം ചെയ്യുന്നതിനിടെയാണ് ഇത്തരത്തിൽ പീഡന പരാതിയുള്ള വിവരം പിസി ജോർജിനെ അറിയിക്കുന്നത്. പിന്നാലെ പോലീസ് അറസ്‌റ്റ് രേഖപ്പെടുത്തുകയായിരുന്നു.

സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി കെടി ജലീല്‍ നല്‍കിയ ഗൂഢാലോചന കേസിലാണ് പിസി ജോര്‍ജിനെ ചോദ്യം ചെയ്യലിനു ഇന്ന് വിളിപ്പിച്ചത്. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരെ വ്യാജ വെളിപ്പെടുത്തല്‍ നടത്തി കലാപമുണ്ടാക്കാന്‍ ശ്രമിച്ചെന്നാണ് കേസ്.

Most Read:  കെഎസ്ആർടിസി ശമ്പള വിതരണം; 65 കോടി സർക്കാർ സഹായം തേടി മാനേജ്‌മെന്റ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE