വെള്ളറടയിൽ യുവതി ആത്‌മഹത്യ ചെയ്‌ത സംഭവം; ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

By Syndicated , Malabar News
woman-commits-suicide
Ajwa Travels

വെള്ളറട: ഭര്‍തൃവീട്ടില്‍ യുവതി ആത്‌മഹത്യ ചെയ്‌ത സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപെട്ട് കുടുംബം. കാട്ടാക്കട മഠത്തിക്കോണം സ്വദേശിയായ ബിനുവിന്റെ ഭാര്യ രാജലക്ഷ്‍മിയാണ് മരിച്ചത്. പെൺകുട്ടി ആത്‌മഹത്യക്ക് ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടി ഭർത്താവ് ബിനുവും മാതാവും ചേർന്ന് കുട്ടിയെ ആശുപത്രിയിൽ എത്തിച്ച് കടന്നുകളഞ്ഞതാണ് കുടുംബത്തിന് സംശയം ജനിപ്പിച്ചത്.

സ്‍ത്രീധനം കുറഞ്ഞുവെന്ന് ചൂണ്ടിക്കാട്ടി കൂടുതൽ പണം ആവശ്യപ്പെട്ട് പലതവണ രാജലക്ഷ്‍മിയെ ഉപദ്രവിക്കുകയും മാനസികമായി പീഡിപ്പിച്ചതായും ബന്ധുക്കൾ വെളിപ്പെടുത്തി. അതേസമയം ആശുപത്രിയിൽ എത്തിച്ച സമയത്ത് തന്നെ യുവതി മരിച്ചിരുന്നുവെന്നാണ് ആശുപത്രി അധികൃതർ നൽകിയ വിശദീകരണം. കേസിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് ബന്ധുക്കൾ.

Read also: രാഷ്‌ട്രീയ കൊലപാതകങ്ങള്‍ ആശങ്ക സൃഷ്‌ടിക്കുന്നു; കാനം രാജേന്ദ്രന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE