വനിതാ കമ്മീഷൻ അധ്യക്ഷനായി രഞ്‌ജന്‍ ഗൊഗോയ് വന്നാലും അൽഭുതപ്പെടാനില്ല; മഹുവ മൊയ്‌ത്ര

By Desk Reporter, Malabar News
Mahua Moitra
Ajwa Travels

ന്യൂഡെൽഹി: സുപ്രീം കോടതിയിൽ നിന്ന് വിരമിച്ച ജസ്‌റ്റിസ്‌ അരുൺ മിശ്രയെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷനാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തെ പരിഹസിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്‌ത്ര. ഇനി ദേശീയ വനിതാ കമ്മീഷന്റെ അടുത്ത അധ്യക്ഷനായി മുൻ ജസ്‌റ്റിസ്‌ രഞ്‌ജന്‍ ഗൊഗോയ് വന്നാലും അൽഭുതപ്പെടാനില്ലെന്ന് മഹുവ ട്വീറ്റ് ചെയ്‌തു. പദവിയിലിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്‌ത്തി സംസാരിക്കുന്നവർക്ക് നല്ലകാലം വരുമെന്നും മഹുവ ട്വീറ്റിൽ പരിഹസിച്ചു.

ഏറെ വിവാദങ്ങള്‍ ഉണ്ടാക്കിയ ജസ്‌റ്റിസുമാരാണ് അരുണ്‍ മിശ്രയും രഞ്‌ജന്‍ ഗൊഗോയിയും. അരുണ്‍ മിശ്ര സര്‍വീസിന്റെ അവസാനകാലത്ത് പുറപ്പെടുവിച്ച വിധികൾക്കൊപ്പം അദ്ദേഹം മോദിയെ പ്രശംസിച്ച് സംസാരിച്ചതും ഏറെ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. ലൈംഗികാരോപണം നേരിട്ട രഞ്‌ജന്‍ ഗൊഗോയ് ഇപ്പോള്‍ രാജ്യസഭാംഗമാണ്.

2020ലെ അന്താരാഷ്‌ട്ര ജുഡീഷ്യൽ കോൺഫറൻസിന്റെ ഉൽഘാടന വേളയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ജസ്‌റ്റിസ്‌ മിശ്ര കടുത്ത വിമർശനത്തിന് പാത്രമായത്. എക്‌സിക്യൂട്ടീവ് തലത്തിലുള്ള അംഗത്തെ പ്രശംസിക്കുന്ന ജഡ്‌ജിയെന്ന നിലയിലായിരുന്നു വിമർശനം.

സുപ്രീം കോടതിയിൽ നടന്ന ‘ജുഡീഷ്യറിയും മാറുന്ന ലോകവും’ എന്ന വിഷയത്തിൽ ജസ്‌റ്റിസ്‌ മിശ്ര മോദിയെ ‘അന്താരാഷ്‌ട്ര പ്രശംസ നേടിയ ദർശകൻ’ എന്നും ‘ആഗോളതലത്തിൽ ചിന്തിക്കുകയും പ്രാദേശികമായി പ്രവർത്തിക്കുകയും ചെയ്യുന്ന വൈവിധ്യമാർന്ന പ്രതിഭ’ എന്നുമായിരുന്നു വിശേഷിപ്പിച്ചത്.

ഗുജറാത്ത് കലാപക്കേസില്‍ ഉന്നതര്‍ക്ക് പങ്കുണ്ടെന്ന മുന്‍ ഐപിഎസ് ഉദ്യോഗസ്‌ഥന്‍ സഞ്‌ജീവ് ഭട്ടിന്റെ ഹരജി തള്ളിയ നടപടി മുതൽ സുപ്രീം കോടതിയിലെ അഭിഭാഷകനായ പ്രശാന്ത് ഭൂഷണെ കോടതിയലക്ഷ്യ കുറ്റത്തിന് ശിക്ഷിച്ച അവസാന നടപടി വരെയുള്ള അരുൺ മിശ്രയുടെ നിരവധി വിധികളും, വിമർശനങ്ങൾക്കും വിവാദങ്ങൾക്കും ഇടയാക്കിയിരുന്നു.

Most Read:  രാജ്യത്ത് കോവിഡ് കേസുകൾ കുറയുന്നു; പൂര്‍ണ അണ്‍ലോക്ക് ഡിസംബറോടെയെന്ന് കേന്ദ്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE