വാക്കുകള്‍ക്ക് വജ്രായുധങ്ങളുടെ മൂര്‍ച്ചയുള്ള ഇക്കാലത്ത് ശ്രദ്ധ അനിവാര്യം; ഖലീല്‍ ബുഖാരി തങ്ങൾ

By Central Desk, Malabar News
Words need attention in this age ; khaleel bukhari thangal
Ajwa Travels

മലപ്പുറം: വാക്കുകള്‍ക്ക് വജ്രായുധങ്ങളുടെ മൂര്‍ച്ചയും വരകള്‍ക്കും കുറികള്‍ക്കും ജീവന്റെ വിലയുമുള്ള ഇക്കാലത്ത് വാക്കുകളും പ്രവര്‍ത്തികളും തീര്‍ത്തും ശ്രദ്ധയോടെയാവണമെന്ന് സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി പെരുന്നാൾ സന്ദേശത്തിൽ ആവശ്യപ്പെട്ടു.

മലപ്പുറം സ്വലാത്ത് നഗറിലെ മഅ്ദിന്‍ ഗ്രാന്റ് മസ്‌ജിദിൽ നടന്ന പെരുന്നാള്‍ നിസ്‌കാരത്തിനും ഖുത്വുബക്കും നേതൃത്വം കൊടുത്തുകൊണ്ട് സംസാരിക്കവേയാണ് ഇദ്ദേഹത്തിന്റെ ഓർമപ്പെടുത്തൽ. രാവിലെ 7.30നായിരുന്നു ഗ്രാന്റ് മസ്‌ജിദിലെ പെരുന്നാൾ നിസ്‌കാരം.

‘നമ്മുടെ നാടും സമൂഹവും വിവിധ പരീക്ഷണങ്ങളിലൂടെ കടന്നു പോകുമ്പോള്‍ തികഞ്ഞ വിവേകവും അതിരുകളില്ലാത്ത സമഭാവനയുമാകട്ടെ ഈ ഈദിന്റെ കാതല്‍. വാക്കുകള്‍ക്ക് വജ്രായുധങ്ങളുടെ മൂര്‍ച്ചയും വരകള്‍ക്കും കുറികള്‍ക്കും ജീവന്റെ വിലയുമുള്ള ഇക്കാലത്ത് നമ്മുടെ വാക്കുകളും പ്രവര്‍ത്തികളും തീര്‍ത്തും ശ്രദ്ധയോടെയാവണം. ഒരു വ്യക്‌തിയുടെ നിസാരമെന്ന് തോന്നുന്ന പ്രവര്‍ത്തനം പോലും ഒരു സമൂഹത്തെയോ രാജ്യത്തെയോ നശിപ്പിക്കാന്‍ മാത്രം കാരണമാകാം’ -ഖലീല്‍ ബുഖാരി തങ്ങൾ പറഞ്ഞു.

‘തികഞ്ഞ വിവേകവും മുന്‍ധാരണകളില്ലാതെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളോടുള്ള ഇടപെടലിനും ബോധപൂർവം സമയം കണ്ടെത്തണം. വിശ്വാസം നിലനിറുത്തുകൊണ്ട് തന്നെ, വ്യക്‌തിതലത്തിലും കുടുംബ കൂട്ടായ്‌മകളും മഹല്ല് സംവിധാനങ്ങളും സംഘടനാ-സ്‌ഥാപന വേദികളും ഉപയോഗിച്ച് സമഭാവന വളർത്താനായി പ്രത്യേക ബോധവൽകരണ പരിപാടികൾ നടത്താൻ ശ്രമിക്കണം’ -ഈദ് സന്ദേശത്തില്‍ ഖലീല്‍ ബുഖാരി തങ്ങൾ ആവശ്യപ്പെട്ടു.

Words need attention in this age ; khaleel bukhari thangal

Most Read: വ്രത ശുദ്ധിയുടെ ചെറിയ പെരുന്നാൾ ഇന്ന്; ആശംസകൾ നേർന്ന് പ്രധാനമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE