ഭൂമിയുടെ അദൃശ്യ കാവല്‍ക്കാരന്റെ ദിനം; സന്ദേശവുമായി യു.എന്‍ സെക്രട്ടറി ജനറല്‍

By News Desk, Malabar News
World Ozone Day
Representational Image
Ajwa Travels
  • ഇന്ന് ലോക ഓസോണ്‍ ദിനം

ന്യൂയോര്‍ക്ക്: ഭൂമിയിലെ ജീവന്റെ നിലനില്‍പിന് അത്യന്താപേക്ഷിതമായ ഓസോണ്‍ പാളിയെ കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനും ഓസോണ്‍ സംരക്ഷിക്കുന്നതിന് വേണ്ട പുതിയ വഴികള്‍ കണ്ടെത്തുന്നതിനും എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 16 ലോക ഓസോണ്‍ ദിനമായി ആചരിക്കുന്നു.

1994 മുതലാണ് ഐക്യരാഷ്ട്ര സംഘടന ഓസോണ്‍ ദിനം ആചരിച്ചു തുടങ്ങുന്നത്. ഓസോണ്‍ പാളിയെ നശിപ്പിക്കുന്ന രാസവസ്തുക്കളുടെ ഉല്‍പാദനം കുറക്കാനുള്ള നടപടികള്‍ മുന്നോട്ട് വെച്ച് കൊണ്ട് 24 രാജ്യങ്ങള്‍ ചേര്‍ന്ന് ഒരു ഉടമ്പടി ഉണ്ടാക്കിയിരുന്നു. മോണ്‍ട്രിയോള്‍ പ്രോട്ടോക്കോള്‍ എന്നാണ് ഈ ഉടമ്പടി അറിയപ്പെടുന്നത്. 1987 സെപ്റ്റംബര്‍ 16 ന് ഐക്യരാഷ്ട്ര സംഘടനയുടെ ആഭിമുഖ്യത്തില്‍ ഈ 24 രാജ്യങ്ങള്‍ ഉടമ്പടി ഒപ്പ് വെച്ച ദിവസമാണ് ഓസോണ്‍ ദിനമായി ആചരിക്കുന്നത്.

ഭൂമിക്ക് ചുറ്റുമുള്ള അന്തരീക്ഷത്തിലെ സ്ട്രാറ്റോസ് ഫിയര്‍ എന്ന പാളിയില്‍ കാണപ്പെടുന്ന ഭാഗമാണ് ഓസോണ്‍ പാളി. സ്ട്രാറ്റോസ് ഫിയറില്‍ 20 മുതല്‍ 30 കിലോ മീറ്റര്‍ വരെയാണ് ഓസോണ്‍ പാളി സ്ഥിതി ചെയ്യുന്നത്. മനുഷ്യരുടെയോ മൃഗങ്ങളുടെയോ മേല്‍ പതിച്ചാല്‍ ഒട്ടേറെ പ്രശ്നങ്ങളുണ്ടാക്കുന്ന സൂര്യന്റെ ഗാമ വികിരണങ്ങള്‍, എക്സ് റേ, അള്‍ട്രാവയലറ്റ് വികിരണങ്ങള്‍ തുടങ്ങിയവ ഭൂമിയില്‍ എത്താതെ തടയുന്നത് ഓസോണ്‍ പാളിയാണ്.

ഈ വര്‍ഷത്തെ ലോക ഓസോണ്‍ ദിനത്തിന്റെ മുദ്രാവാക്യം ‘ഓസോണ്‍ ഫോര്‍ ലൈഫ്’ (ഓസോണ്‍ ജീവിതത്തിന്) എന്നാണ്. ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ട്വിറ്ററിലൂടെ ഈ മുദ്രാവാക്യവും ഓസോണ്‍ ദിന സന്ദേശവും പങ്ക് വെച്ചിരുന്നു. ഭൂമിയുടെ ജീവന്‍ നില നിര്‍ത്താന്‍ ഓസോണ്‍ പാളി വളരെ പ്രധാനമാണെന്നും വരും തലമുറകളും ഓസോണ്‍ പാളി സംരക്ഷിക്കണമെന്നും ഈ മുദ്രാവാക്യം ഓര്‍മ്മിപ്പിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE