കര്‍ഷകരുടെ കണ്ണീരോ ട്രാഫിക് തടസമോ മാദ്ധ്യമങ്ങള്‍ക്ക് വാര്‍ത്ത; യോഗേന്ദ്ര യാദവ്

By Syndicated , Malabar News
Yogendra yadav_Malabar news
Ajwa Travels

ഹരിയാന: കേന്ദ്ര സര്‍ക്കാരിന്റെ  കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ  കര്‍ഷകര്‍ നടത്തുന്ന ‘ഡെല്‍ഹി ചലോ’ മാര്‍ച്ച്  പുരോഗമിക്കുന്നതിനിടെ മാദ്ധ്യമങ്ങളോട് ചോദ്യം ചോദിച്ച്  സാമൂഹ്യപ്രവര്‍ത്തകനായ യോഗേന്ദ്ര യാദവ്. കര്‍ഷകരുടെ വേദനയാണോ ട്രാഫിക് ജാമാണോ മാദ്ധ്യമങ്ങള്‍  വാര്‍ത്തയാക്കുകയെന്ന് നോക്കാമെന്നാണ് യോഗേന്ദ്ര യാദവ് ട്വീറ്റ് ചെയ്‌തത്.

‘ഇന്ന് മാദ്ധ്യമങ്ങള്‍ക്കും പരീക്ഷ നടക്കുകയാണ്. ആ കര്‍ഷകരുടെ വേദനയാണോ അതോ ട്രാഫിക് തടസം മാത്രമാണോ അവരുടെ കണ്ണില്‍ പെടുക?’ എന്നാണ് യോഗേന്ദ്ര യാദവിന്റെ ട്വീറ്റില്‍ പറയുന്നത്. പ്രശാന്ത് ഭൂഷണടക്കമുള്ള നിരവധി പേര്‍  റീട്വീറ്റ് ചെയ്‌തിട്ടുണ്ട്.

പഞ്ചാബ്- ഹരിയാന അതിര്‍ത്തിയിലെ അംബാലക്ക്  സമീപത്തെ ശംഭു ബോര്‍ഡറില്‍  പൊലീസ് കര്‍ഷകര്‍ക്ക് നേരെ ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. കര്‍ഷക ബില്‍ പാസാക്കിയതിന്റെ അടുത്ത ദിവസം മുതല്‍ പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്‌ഥാനങ്ങളില്‍ കേന്ദ്രസര്‍ക്കാരിനെതിരെ അതിരൂക്ഷമായ പ്രതിഷേധമാണ് നടന്നുവരുന്നത്.

Read also:  കര്‍ഷകരുടെ ആവശ്യങ്ങള്‍ കേള്‍ക്കുന്നതിന് പകരം ബിജെപി അവര്‍ക്കുനേരെ ജലപീരങ്കി പ്രയോഗിക്കുന്നു; പ്രിയങ്ക ഗാന്ധി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE