ഇന്ത്യയിലെ ഏറ്റവും വലിയ ഫിലിം സിറ്റി നിര്‍മ്മിക്കും; യോഗി ആദിത്യനാഥ്

By News Desk, Malabar News
MalabarNews_noida
Representation Image
Ajwa Travels

ലഖ്നൗ: ഇന്ത്യയിലെ ഏറ്റവും വലിയ ഫിലിം സിറ്റി ഉത്തര്‍പ്രദേശില്‍ ഒരുക്കാനൊരുങ്ങി യോഗി സര്‍ക്കാര്‍. ഇതിനായി സ്ഥലം കണ്ടെത്താന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

രാജ്യത്ത് നല്ല നിലവാരമുള്ള ഒരു ഫിലിം സിറ്റി ആവശ്യമുണ്ട്. യു.പി ആ ഉത്തരവാദിത്തം ഏറ്റെടുക്കുകയാണെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. രാജ്യത്തെ ഏറ്റവും വലുതും ഏറ്റവും മനോഹരവുമായ ഒരു ഫിലിം സിറ്റി നിര്‍മിക്കാനാണ് സര്‍ക്കാരിന്റെ പദ്ധതി. സംസ്ഥാനത്തെ നിരവധി യുവാക്കള്‍ക്കാണ് ഫിലിം സിറ്റി ഉയരുമ്പോള്‍ ജോലി ലഭിക്കാന്‍ പോകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

യു.പി.യിലെ നോയിഡ, ഗ്രെയ്റ്റര്‍ നോയിഡ, യമുന എക്‌സ് പ്രസ്സ് ‌ വേ എന്നിവിടങ്ങളില്‍ എവിടെയെങ്കിലും ഇതിനായി സ്ഥലം കണ്ടെത്തണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. ഒപ്പം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Read Also: നല്ല പെൺകുട്ടികൾ നേരത്തേ ഉറങ്ങും; കട്‌ജുവിന് എതിരെ പ്രതിഷേധം ശക്തം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE