രാമക്ഷേത്ര നിർമാണത്തിന് 2 ലക്ഷം സംഭാവന നൽകി യോഗി സർക്കാർ

By News Desk, Malabar News
Yogi Adityanath Contributes ₹ 2 Lakh For Ram Temple Construction In Ayodhya
Yogi Adityanath
Ajwa Travels

ലഖ്‌നൗ: അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിന് രണ്ട് ലക്ഷം രൂപ സംഭാവന നൽകി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌. മുഖ്യമന്ത്രി ഒപ്പിട്ട ചെക്ക് യുപി ഇൻഫർമേഷൻ ഡിപ്പാർട്മെന്റാണ് പുറത്തുവിട്ടത്. ശ്രീ റാം ജൻമഭൂമി തീർഥക്ഷേത്രത്തിന് നൽകിയ തുകയുടെ വിവരങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്.

ആർഎസ്എസിന്റെ നേതൃത്വത്തിലുള്ള വിശ്വ ഹിന്ദു പരിഷത്താണ് (വിഎച്ച്പി) രാമ ക്ഷേത്ര നിർമാണ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. ക്ഷേത്ര നിർമാണത്തിനുള്ള ധനസമാഹരണം നടത്താൻ ശ്രീ റാം ജൻമഭൂമി തീർഥക്ഷേത്ര ട്രസ്‌റ്റാണ്‌ വിഎച്ച്പിക്ക് നിർദ്ദേശം നൽകിയത്.

നേരത്തെ രാഷ്‌ട്രപതി റാം നാഥ് കോവിന്ദും ക്ഷേത്ര നിർമാണത്തിന് സംഭാവന നൽകിയിരുന്നു. 5 ലക്ഷം രൂപയാണ് അദ്ദേഹം നൽകിയത്. വ്യാഴാഴ്‌ച മുതൽ രാമക്ഷേത്ര നിർമാണത്തിന് ദേശീയ തലത്തിൽ ഫണ്ട് ശേഖരണം ആരംഭിച്ചിരുന്നു. മകര സംക്രാന്തി ദിനത്തിൽ ആരംഭിച്ച ഫണ്ട് ശേഖരണം മാഗ് പൂർണിമ ദിനമായ ഫെബ്രുവരി 27ന് അവസാനിക്കും.

Also Read: വാക്‌സിനേഷൻ; തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഡാറ്റ ഉപയോഗിക്കാൻ സർക്കാരിന് അനുമതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE