ബ്രഷ് വേണ്ട നാക്കുണ്ടല്ലോ; വേറിട്ട ചിത്രംവരയുമായി പത്തൊന്‍പതുകരന്‍

By Staff Reporter, Malabar News
kouthuka varthakal_malabar news
Arun
Ajwa Travels

കരുനാഗപ്പള്ളി: തന്റെ വേറിട്ട ചിത്രരചനയിലൂടെ കയ്യടി നേടുകയാണ് കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ അരുണ്‍. പേനയും പെന്‍സിലും ബ്രഷും ഒക്കെ ഉപയോഗിച്ചുള്ള പതിവ് ചിത്രം വരകളില്‍ നിന്നെല്ലാം വ്യത്യസ്തമായി തന്റെ നാക്കിനെ ബ്രഷ് ആക്കി വരകളില്‍ വിസ്മയം തീര്‍ക്കുകയാണ് ഈ പത്തൊന്‍പതുകാരനായ മിടുക്കന്‍. ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് കോളജിലെ ബിരുദ വിദ്യാര്‍ത്ഥിയായ അരുണ്‍ രുചിയറിയാന്‍ മാത്രമല്ല ചിത്രങ്ങള്‍ വരക്കാനും നാക്ക് ഉയോഗിക്കാമെന്ന് തെളിയിച്ചിരിക്കുകയാണ്.

ഇതുവരെയായി നൂറോളം ചിത്രങ്ങള്‍ നാക്ക് ഉപയോഗിച്ച് അരുണ്‍ വരച്ചു കഴിഞ്ഞു. അരുണിന്റെ നാക്കില്‍ നിന്നും വിരിയുന്ന മനോഹരമായ ചിത്രങ്ങള്‍ക്ക് ആരാധകര്‍ ഏറെയാണ്. ഇതുവരെ കാണാത്ത വ്യത്യസ്തമായ ഈ ചിത്രരചനക്ക് സമൂഹ മാധ്യമങ്ങളില്‍ ലഭിച്ച മികച്ച പ്രതികരണങ്ങള്‍ തന്നെയാണ് അരുണിനെ വീണ്ടും ഈ രീതി തുടരാന്‍ പ്രേരിപ്പിച്ചത്.

വരകളില്‍ പുത്തന്‍ രീതി കണ്ടെത്തുന്ന അരുണ്‍ ചിത്രരചന പഠിച്ചിട്ടില്ല എന്നതാണ് മറ്റൊരു അത്ഭുതം. എന്തായാലും നാക്കില്‍ ചായം തേച്ചുള്ള തന്റെ ചിത്രരചന ആരോഗ്യത്തിന് അത്ര നല്ലതല്ലെന്നാണ് അരുണ്‍ പറയുന്നത്. തന്റെ രീതി അനുകരിക്കാവുന്ന മാതൃകയല്ലെന്ന് അരുണ്‍ ഓര്‍മ്മിപ്പിക്കുന്നു. എന്നാലും തന്റെ വേറിട്ട ചിത്രരചനയെ കയ്യൊഴിയാന്‍ അരുണ്‍ തയ്യാറായിട്ടില്ല. ഇപ്പോഴും കാഴ്ചക്കാരില്‍ അത്ഭുതം നിറച്ച് തന്റെ വര തുടരുകയാണ് അരുണ്‍.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE