കോവിഡ്; ഉളിക്കലിൽ അണുനശീകരണ പ്രവൃത്തികൾ ആരംഭിച്ച് യൂത്ത് കെയർ പ്രവർത്തകർ

By Staff Reporter, Malabar News
ulikkal_youth care volunteers
Ajwa Travels

ഉളിക്കൽ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി യൂത്ത് കോൺഗ്രസ്‌ ഉളിക്കൽ മണ്ഡലം കമ്മിറ്റിയുടെ യൂത്ത് കെയർ വൊളന്റിയേഴ്‌സ് നടത്തുന്ന അണുനശീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. പ്രവൃത്തിയുടെ ഉൽഘാടനം നിയുക്‌ത എംഎൽഎ സജീവ് ജോസഫ് നിർവഹിച്ചു.

ഉളിക്കൽ പഞ്ചായത്തിലെ മുഴുവൻ ടൗണുകളും സർക്കാർ സ്‌ഥാപനങ്ങളും ആളുകൾ കൂടുന്ന മറ്റ് പൊതുസ്‌ഥലങ്ങളും അണുവിമുക്‌തമാക്കുന്ന പരിപാടിക്കാണ് തുടക്കമായത്. കോവിഡ് പോസിറ്റീവായ ആളുകൾ ക്വാറന്റെയ്നിൽ കഴിഞ്ഞിരുന്ന വീടുകളും സൗജന്യമായി അണുവിമുക്‌തമാക്കും.

യൂത്ത് കോൺഗ്രസ്‌ ഉളിക്കൽ മണ്ഡലം പ്രസിഡണ്ട് പ്രിൻസ് പുഷ്‌പകുന്നേൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ദിലീപ് മാത്യു, ഉളിക്കൽ മണ്ഡലം വൈസ് പ്രസിഡണ്ടുമാരായ ജാക്‌സൺ ജോർജ്, സുജിത് പ്രഭാകരൻ, ജോയൽ ജോസഫ്, ജനറൽ സെക്രട്ടറി അമൽ ഇളംപള്ളൂർ, കെഎസ്‍യു മണ്ഡലം പ്രസിഡണ്ട് അബിൻ വടക്കേക്കര എന്നിവർ നേതൃത്വം നൽകി.

Malabar News: ബേപ്പൂരിലെ കോവിഡ് പ്രതിരോധത്തിന് ഓക്‌സിജൻ ആംബുലൻസ് സമ്മാനിച്ച് ഫാറൂഖ് കോളേജിലെ പൂര്‍വ വിദ്യാർഥികൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE