കർഷകർക്ക് പിന്തുണയുമായി യൂത്ത് കോൺഗ്രസ്; പാലക്കാട് ട്രെയിൻ തടഞ്ഞു

By Desk Reporter, Malabar News
youth-congress-protest

പാലക്കാട്: രാജ്യതലസ്‌ഥാനത്ത് നടക്കുന്ന കർഷകരുടെ ട്രാക്‌ടർ റാലിക്ക് പിന്തുണയുമായി യൂത്ത് കോൺഗ്രസ്. പാലക്കാട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ട്രെയിൻ തടഞ്ഞു. ഷാഫി പറമ്പിൽ എംഎൽഎയുടെ നേതൃത്വത്തിലായിരുന്നു ഉപരോധം. പാലക്കാട് നിന്ന് ചെന്നൈയിലേക്ക് പോകേണ്ടിയിരുന്ന ട്രെയിനാണ് ഉപരോധിച്ചത്.

കര്‍ഷകസമരത്തിന് പിന്തുണയുമായി രാജ്ഭവനിലേക്കും യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി. രാജ്ഭവനിലേക്ക് തളളിക്കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പോലീസ് കസ്‌റ്റഡിയിലെടുത്തു.

ഷാഫി പറമ്പിലിന്റെ നേതൃത്വത്തില്‍ സൈക്കിള്‍ റാലിയും നടത്തി. സോളിഡാരിറ്റി ഓൺ പെഡല്‍സ് എന്ന പേരിലായിരുന്നു സൈക്കിള്‍ റാലി. പാലക്കാട് കോട്ടയില്‍ നിന്ന് തുടങ്ങി നഗരത്തിലൂടെ 20 കിലോമീറ്റര്‍ ദൂരമാണ് സൈക്കിൾ റാലി നടത്തിയത്. വിദ്യാര്‍ഥികള്‍ ഉൾപ്പടെ ഇരുനൂറിലധികം പേര്‍ റാലിയിൽ പങ്കെടുത്തു.

അതേസമയം, ഡെൽഹിയിൽ നടക്കുന്ന കർഷക സമരത്തെ അഭിവാദ്യം ചെയ്‌ത്‌ കൊച്ചിയിലും ട്രാക്‌ടർ റാലി നടത്തി. ട്രാക്‌ടറും കാളവണ്ടിയും കാര്‍ഷിക ഉപകരണങ്ങളും ഉല്‍പന്നങ്ങളും അണിനിരത്തിയാണ് റാലി സംഘടിപ്പിച്ചത്.

തൈക്കൂടം സെന്റ് റാഫേല്‍ പള്ളിയില്‍ നിന്നാരംഭിച്ച റാലിയില്‍ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു. പിടി തോമസ് എംഎല്‍എ പതാക ഉയര്‍ത്തി. കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി ഷാജി ജോര്‍ജ് , തൈക്കൂടം പള്ളി വികാരി ജോണ്‍സണ്‍ ഡിക്കൂഞ്ഞ തുടങ്ങിയവര്‍ പങ്കെടുത്തു.

Also Read:  സിഎജി റിപ്പോർട് രാഷ്‌ട്രീയ ലക്ഷ്യമുള്ളത്; തള്ളാനും കൊള്ളാനും അവകാശമുണ്ടെന്ന് ധനമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE