പാക് മുദ്രാവാക്യങ്ങൾ മുഴക്കാൻ ആവശ്യം; ഡെൽഹിയിൽ യുവാവിന് ക്രൂരമർദ്ദനം, പ്രതി പിടിയിൽ

By Trainee Reporter, Malabar News
Representational image

ന്യൂഡെൽഹി: പാക് മുദ്രാവാക്യങ്ങൾ മുഴക്കാൻ ആവശ്യപ്പെട്ട് യുവാവിന് ക്രൂരമർദ്ദനം. ഡെൽഹിയിലാണ് സംഭവം. യുവാവിനെ മർദ്ദിക്കുന്നതും പാക് വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കാൻ ആവശ്യപെടുന്നതുമായ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്ന് പ്രതിയെ പോലീസ് അറസ്‌റ്റ് ചെയ്‌തു. നോർത്ത് ഈസ്‌റ്റ് ഡെൽഹി ഡിസിപി സഞ്‌ജയ്‌ കുമാർ സെയിൻ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത് .

സംഭവവുമായി ബന്ധപ്പെട്ട് അജയ് ഗോസ്വാമി എന്നയാളെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. യുവാവിനെ അടിച്ച് നിലത്തിട്ട് പാകിസ്‌ഥാൻ മൂർദാബാദ് എന്ന മുദ്രാവാക്യം മുഴക്കാൻ ആവശ്യപ്പെടുന്നത് വീഡിയോയിൽ കാണാം. ഹിന്ദുസ്‌ഥാൻ സിന്ദാബാദ് എന്ന് പറയാൻ ഇയാൾ ആവശ്യപ്പെടുന്നതും വീഡിയോയിൽ വ്യക്‌തമാണ്. നിലത്ത് കിടക്കുന്ന യുവാവ് മുദ്രാവാക്യം മുഴക്കുമ്പോൾ ഉറക്കെ പറയൂവെന്ന് ഇയാൾ പറയുന്നുമുണ്ട്.

മർദ്ദനമേറ്റയാൾ അജയ് ഗോസ്വാമിയുടെ കാലിൽ പിടിക്കുമ്പോൾ ദേഷ്യത്തോടെ കാല് വിടാൻ ആവശ്യപ്പെടുന്നതും വീഡിയോയിലുണ്ട്. അജയ് ഗോസ്വാമിയുടെ അല്ലാതെ മറ്റു ചിലരുടെ ശബ്‌ദങ്ങളും വീഡിയോയിൽ കേൾക്കാം. കഴിഞ്ഞ വർഷം നടന്ന ഡെൽഹി കലാപത്തിൽ പ്രതിപ്പട്ടികയിൽ ചേർക്കപ്പെട്ടയാളാണ് അജയ് ഗോസ്വാമി.

Read also: ചിലർക്ക് മാത്രം തടവറയെന്ന ആര്‍എസ്എസ് അജണ്ട കേരളത്തിൽ ചിലവാകില്ല; മുഖ്യമന്ത്രി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE