പിണറായി ഭരണകാലത്ത് യുവത്വം നരക്കുന്നു; മുസ്‌ലിം യൂത്ത് ലീഗ്

By Desk Reporter, Malabar News
Youth League March in CM's Speak Young Program
Ajwa Travels

നിലമ്പുർ: മുഖ്യമന്ത്രിയുടെ സ്‌പീക് യംഗ് വേദിയിലേക്ക് മുസ്‌ലിം യൂത്ത് ലീഗ് നിലമ്പൂർ നിയോജക മണ്ഡലം കമ്മിറ്റി മാർച്ച് നടത്തി. നഗരസഭാ കാര്യാലയത്തിന് മുന്നിൽ മാർച്ച് പോലീസ് തടഞ്ഞു. യൂത്ത് ലീഗ് പ്രവർത്തകരും പരിപാടിക്ക് എത്തിയവരും പരസ്‌പരം ഏറ്റുമുട്ടി.

യൂത്ത് ലീഗ് പ്രതിഷേധ മാർച്ചിന്റെ ഉൽഘാടനം മുസ്‌ലിം ലീഗ് മണ്ഡലം ജന സെക്രട്ടറി ടിപി സിദ്ദിഖ് നിർവഹിച്ചു. താൽക്കാലിക നിയമനം നൽകി എല്ലാ സ്വീപ്പർ തസ്‌തികയിലും മുഖ്യമന്ത്രിയുടെ ഇഷ്‌ടക്കാരെ തിരുകി കയറ്റി സ്‌ഥിരപെടുത്തുന്ന രീതിയാണ് പിണറായി ഗവൺമെന്റ് നടത്തുന്നത്. ഇത് കാരണം ലക്ഷകണക്കിന് യോഗ്യതയുള്ള ഉദ്യോഗാർഥികൾ ജോലിയില്ലാതെ കുടുംബം പട്ടിണിയിലാകുന്ന ഒരു സ്‌ഥിതി വിശേഷമാണ് കേരളത്തിൽ നടക്കുന്നത്. ഇതിനെതിരെയാണ് മുസ്‌ലിം യൂത്ത് ലീഗിന്റെ ഈ പ്രതിഷേധ പ്രകടനമെന്ന് ടി പി സിദ്ധീഖ് പറഞ്ഞു.

ട്രഷറർ ജസ്‌മൽ പുതിയറ മുഖ്യ പ്രഭാഷണം നടത്തി. ലുഖ്‌മാൻ കെപി എടക്കര, പി ജംഷീദ് മൂത്തേടം, നാണിക്കുട്ടി, ഫവാസ് പൂന്തിരുത്തി തുടങ്ങിയവർ സംസാരിച്ചു. റിയാസ് പുലിക്കോടൻ, കെഎംഎസ് കുട്ടി, ഫയാസ് മൂത്തേടം, യാസർ കെകെ, സൈതലവി കരുളായി, ഷാരിഖ് മൂർഖൻ, പി സജിൽ, യൂസുഫ് ഏനാന്തി, സഹീറലി തുടങ്ങിയവർ നേതൃത്വം നൽകി.

മലപ്പുറം ടൗൺഹാളിന് മുന്നിലായിരുന്നു യുവജനക്ഷേമ ബോർഡിന്റെ നേതൃത്വത്തിൽ ‘സ്‌പീക് യംഗ് വേദി’ സംഘടിപ്പിച്ചത്. പ്രതിഷേധവുമായി വേദിയിലേക്ക് യൂത്ത് ലീഗ് നടത്തിയ മാർച്ച് സംഘർഷമായി മാറി. യൂത്ത് ലീഗ് പ്രവർത്തകരും പരിപാടിക്കെത്തിയവരും തമ്മിലായിരുന്നു സംഘർഷം. തുടർന്ന് പൊലീസ് ലാത്തി വീശി. ക്ഷണിതാക്കളിൽ ചിലർ അനധികൃത നിയമനങ്ങളും രാഷ്‌ട്രീയ വിവാദങ്ങളും ചർച്ചയാക്കി. ഇതോടെ സദസിൽ ഉന്തും തള്ളുമായി. യൂത്ത് ലീഗ് പ്രവർത്തകർക്കെതിരെ പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ പ്രവർത്തകരും മലപ്പുറത്ത് മാർച്ച് നടത്തി.

Most Read: ‘വാക്‌സിന്‍ വിതരണം കഴിഞ്ഞാലുടന്‍ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കും’; അമിത് ഷാ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE