യൂട്യൂബർ സൂരജ് പാലാക്കാരന്റെ മുൻ‌കൂർ ജാമ്യഹരജി ഇന്ന് പരിഗണിക്കും

By Staff Reporter, Malabar News
sooraj-palakkaran
Ajwa Travels

കൊച്ചി: പീഡന പരാതി നൽകിയ യുവതിയെപ്പറ്റി മോശം പരാർമശം നടത്തിയെന്ന കേസിൽ യുട്യൂ‍ബർ സൂരജ് പാലാക്കാരൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. അടിമാലി സ്വദേശിനിയായ യുവതിയെ അധിക്ഷേപിച്ച് സംസാരിക്കുകയും ജാതീയമായ പരാമർശം നടത്തുകയും ചെയ്‌തു എന്നാണ് എറണാകുളം സൗത്ത് പോലീസ് രജിസ്‌റ്റർ ചെയ്‌ത കേസിലുള്ളത്.

ക്രൈം പത്രാധിപർ നന്ദകുമാറിനെതിരെ പരാതി നൽകിയ യുവതി തന്നെയാണ് ഈ കേസിലും പരാതിക്കാരി. പ്രതിയുടെ വീട്ടിൽ കഴിഞ്ഞ ദിവസം പോലീസ് പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മുൻകൂർ ജാമ്യാപേക്ഷയുമായി പ്രതി ഹൈക്കോടതിയെ സമീപിച്ചത്. നിലവിൽ ഇയാൾ ഒളിവിൽ കഴിയുകയാണ്.

Read Also: മണ്ണെണ്ണയുടെ വില 100 കടന്നു; മൽസ്യബന്ധന മേഖലയ്‌ക്ക് തിരിച്ചടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE